Thursday 27 July 2023

SCHOOL INTERNSHIP DAY:34

       അസംബ്ലിയോട്  കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ഈശ്വര പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു കൂടാതെ പ്രതിജ്ഞയും പത്രവാർത്ത അവതരണവും ചിന്താവിഷയവും അവതരണവും ഉണ്ടായിരുന്നു. കൂടാതെ ചാന്ദ്രയാൻ ദിനത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ പ്രത്യേകം അനുമോദനം നൽകിയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ഹിന്ദു ടീച്ചർ അവർക്കുള്ള സമ്മാനങ്ങൾ നൽകി.
    







    കൂടാതെ ഉച്ചയ്ക്കുശേഷം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായുള്ള വാക്മയം ഭാഷാ പരിശുദ്ധി പരീക്ഷ മത്സരവും നടത്തിയിരുന്നു.
    അബ്ദുൾ കലാം ഓർമ്മ ദിനമായ ഇന്ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപഗ്രഹവിക്ഷേപണവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും പ്രസംഗമത്സരവും നടത്തിയിരുന്നു.









                   
     ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ അവസാന പാഠഭാഗമായ വർഷണം എന്ന പാഠഭാഗം ആശയമാണ് ഇന്ന് ഞാൻ എടുത്തിരുന്നത് ഐ.സി.ടി ലെസ്സൺ പ്ലാൻ അനുസരിച്ചാണ് ക്ലാസുകൾ എടുത്തിരുന്നത്. അന്തരീക്ഷത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെ കുറിച്ചുള്ള ഒരു ഡയഗ്രം പ്രദർശിപ്പിച്ചാണ് ആമുഖം നൽകിയത് ശേഷംവർഷണത്തിന്റ വിവിധ രൂപങ്ങളുടെ ചിത്രങ്ങൾ ക്ലാസിൽ നൽകി അവയുടെ നിർവചനം നൽകുന്നതിനും മഴ രൂപംകൊള്ളുന്നതിന്റെ വിവിധ ഗ്രാഫിക്കൽ ചിത്രീകരണത്തിന്റെ സഹായത്തോടുകൂടി അവയ്ക്ക് വിശദീകരണം നൽകുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളുമാണ് നൽകിയിരുന്നത്. പൂർണ്ണമായും ഐ.സി.ടിയിൽ അധിഷ്ഠിതമായ ക്ലാസ് റൂം പ്രവർത്തനങ്ങളാണ് നൽകിയിരുന്നത്. ഐ സി ടി ലെസ്സൺ പ്ലാനുകളുടെ അടിസ്ഥാനത്തിലുള്ള ക്ലാസ് എടുത്തപ്പോൾ മറ്റു ക്ലാസുകളെ അപേക്ഷിച്ച് കുട്ടികൾ അല്പം കൂടി ശ്രദ്ധ നൽകുന്നതായും പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തവും ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു.









No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...