Tuesday 4 July 2023

SCHOOL INTERNSHIP DAY: 20(5/07/23)

  അധ്യാപന പരിശീലനത്തിന്റെ ഇരുപതാമത്തെ ദിവസമായിരുന്നു ഇന്ന്. ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധതരത്തിലുള്ള പരിപാടികൾ നടത്തിയിരുന്നു. ബഷീർ ഓർമ്മദിനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 1 :30ന് ആർട്ട് ഗ്യാലറി ക്വിസ് മത്സരം നടത്തിയിരുന്നു. എനിക്ക് ഇന്ന് ടൈംടേബിൾ പ്രകാരം ക്ലാസ് ലഭിച്ചിരുന്നില്ല ബഷീർ ദിനത്തിന്റെ പരിപാടികളോട് അനുബന്ധിച്ച് ആദ്യത്തെ പീരിയഡ് എടുക്കുന്നതിനുള്ള സമയം ലഭിച്ചിരുന്നില്ല രണ്ടാമത്തെ പിരീഡ് 9 Eസബ്സ്റ്റിറ്റ്യൂഷൻ ക്ലാസ്സ് ലഭിച്ചിരുന്നു. ഉച്ചയ്ക്കുശേഷം രണ്ടു മണി മുതൽ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് യുപിഎച്ച്എസ് വിഭാഗത്തിന്റെ ചിത്രരചന മത്സരം സംഘടിപ്പിച്ചിരുന്നു ധാരാളം കുട്ടികൾ ചിത്രരചന മത്സരത്തിൽ പങ്കാളികളായിരുന്നു ചിത്രരചനയ്ക്കായി വഴിയോരക്കച്ചവടം എന്ന വിഷയമാണ് കുട്ടികൾക്ക് നൽകിയത് വിഷയത്തെ ആസ്പദമാക്കി കുട്ടികൾ ചിത്രരചന മത്സരത്തിൽപങ്കാളികളായി.വിവിധതരത്തിലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന മനോഹരമായ ചിത്രങ്ങളാണ് ഓരോ കുട്ടികളും വരച്ചത്. അധ്യാപകരുടെ നിർദ്ദേശപ്രകാരം കൃത്യസമയം പാലിച്ച കുട്ടികൾ മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചിരുന്നു. അവയിൽ നിന്നും മികച്ച ചിത്രങ്ങൾ സെലക്ട് ചെയ്ത് അധ്യാപകർക്ക് നൽകുന്നതിനുള്ള ചുമതല ഞങ്ങൾക്ക് ലഭിച്ചിരുന്നു.
















No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...