Sunday 2 July 2023

4th WEEKEND REFLECTION(02/07/23)

      സ്കൂളിലെ അധ്യാപന പരിശീലനത്തിന്റെ നാലാഴ്ച പൂർത്തിയക്കിയതിനു ശേഷമുള്ള ഓൺലൈൻ റീഫ്ലക്ഷൻ 2/07/23 രാത്രി 7 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി..ഷീജ ടീച്ചറിന്റെ നേതൃത്വത്തിലാണ് ഓപ്ഷണൽവൈസ് റീഫ്ലക്ഷൻ നടന്നത്. 12 അധ്യാപക വിദ്യാർത്ഥിനികൾ ആണ് ഓപ്ഷണൽ റിഫ്ലക്ഷനിൽ ഹാജരായിരുന്നത് ഓരോരുത്തരായി കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.

              ആദ്യമായി മാർത്തോമ ഗേൾസ് ഹൈസ്കൂൾ കൊട്ടാരക്കര സ്കൂളിൽ നിന്നും തസ്നിം അപർണ എന്നീ വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. അവർ കഴിഞ്ഞ ആഴ്ചയിൽ സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങളും അധ്യാപന അനുഭവങ്ങളും പങ്കുവച്ചു. ലെസ്സൺ പ്ലാനുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല എന്നൊരു ബുദ്ധിമുട്ടാണ് അവർക്ക് പറയാൻ ഉണ്ടായിരുന്നത്. അടുത്തതായിഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി സ്കൂളിൽ നിന്നും ഞാനും ഉണ്ണിമായ എന്ന അധ്യാപക വിദ്യാർത്ഥിനിയും സംസാരിക്കുകയുണ്ടായി. സ്കൂളിൽ നടന്ന പൊതുപ്രവർത്തനങ്ങളും മറ്റ് അനുഭവങ്ങളും പങ്കുവച്ചു. അടുത്തതായി എസ് കെ.വി.എച്ച്. എസ് തൃക്കണ്ണമംഗൽ സ്കൂളിൽ നിന്നും വിജി ആശ തുടങ്ങിയ അധ്യാപക വിദ്യാർത്ഥിനികൾ സംസാരിച്ചു. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാനുള്ള സമ്മർദ്ദം സ്കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു എന്ന് പൊതുവായ ഒരു ബുദ്ധിമുട്ടാണ് അവർക്ക് പറയാൻ ഉണ്ടായിരുന്നത്. ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല എന്നും അവർ പറഞ്ഞു. അടുത്തതായി ഗവൺമെന്റ് എം എച്ച് എസ് എസ് വെട്ടിക്കവല സ്കൂളിൽ നിന്നും  ആതിര അഞ്ജലി തുടങ്ങിയ അധ്യാപിക വിദ്യാർത്ഥികൾ സംസാരിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ചയിൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ദിന പ്രവർത്തനങ്ങളും ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. ക്ലാസുകൾ എടുക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ ഒന്നും നേരിടുന്നില്ല എന്ന് പറയുകയുണ്ടായി. അടുത്തതായി എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ സ്കൂളിൽ നിന്നും വിക്ടർ ജിതിൻ അധ്യാപക വിദ്യാർത്ഥിനികളാണ് സംസാരിച്ചത്.കുട്ടികളുമായി നല്ലൊരു ആശയവിനിമയം സാധ്യമാക്കാൻ കഴിയുന്നുണ്ടെന്നും വളരെ പ്രയാസമില്ലാത്ത രീതിയിൽ ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും അവർ പറഞ്ഞു. അടുത്തതായി എം ജി ഡി ബോയ്സ് കുണ്ടറ സ്കൂളിൽ നിന്നും അക്ഷയ് കല്യാണി തുടങ്ങിയ അധ്യാപക വിദ്യാർത്ഥിനികൾ സംസാരിക്കുകയുണ്ടായി. അധ്യാപന രീതികൾ ചില ബുദ്ധിമുട്ടുകൾ നേരിടുന്നതായി അവർ പറഞ്ഞു. ഓരോ അധ്യാപക വിദ്യാർത്ഥിനികളും കഴിഞ്ഞ ഒരാഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ഡയഗ്നോസ്റ്റിക് ടെസ്റ്റിനായുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും ലെസ്സൺ പ്ലാനുകൾ കൃത്യമായി എഴുതണമെന്നും നിർദ്ദേശങ്ങൾ നൽകി അധ്യാപക കൃത്യം 8 മണിയോടുകൂടി റിഫ്ലക്ഷൻ സെക്ഷൻ അവസാനിപ്പിച്ചു.

                          





No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...