Tuesday 25 July 2023

SCHOOL INTERNSHIP DAY: 32

 ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസുകൾ ഉണ്ടായിരുന്നത് രണ്ടാമത്തെ പിരീഡും സബ്സ്റ്റിറ്റ്യൂഷൻ  ലഭിച്ചതിനാൽ രണ്ട് പാഠഭാഗങ്ങൾ ഇന്ന്  പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ താപനില,താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നീ രണ്ടു പാഠഭാഗങ്ങളാണ് ഇന്ന് ക്ലാസുകൾ എടുത്തിരുന്നത്.

    രാവിലെ 9:45ന് ആദ്യത്തെ പിരീഡ് ആരംഭിച്ചു താപനില എന്ന പാഠഭാഗം ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു ഓഡിയോയും, വാർത്ത അവതരണവും ആണ് ക്ലാസ്സിൽ നൽകിയിരുന്നത്, ആശയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പാഠഭാഗം ആശയത്തിലേക്ക് പ്രവേശിച്ചു. ഒന്നാമത്തെ പ്രവർത്തനമായി രണ്ട് ജില്ലകളിലെ താപനില വിവരങ്ങൾ ക്ലാസിൽ പ്രദർശിപ്പിച്ചിരുന്നു അവ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദൈനിക താപാന്തരം, ദൈനിക ശരാശരി താപനില എന്നിവ കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകി. രണ്ടാമത്തെ പ്രവർത്തനമായി ഭൂപടം നിരീക്ഷിച്ചു സമതാപ രേഖകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് നൽകിയിരുന്നത്. പാഠഭാഗം ക്രോഡീകരണവും പുനര അവലോകന ചോദ്യങ്ങളും തുടർ പ്രവർത്തനവും നൽകി പത്തരയോടെ കൂടി ഒന്നാമത്തെ പിരീഡ് അവസാനിപ്പിക്കാൻ കഴിഞ്ഞു.

     രണ്ടാമത്തെ പിരീഡ് 10 30 ന് ആരംഭിച്ചു താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്ന പാഠഭാഗം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചാണ് ആമുഖം നൽകിയത്. ശേഷം താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. അക്ഷാംശസ്ഥാനം താപ വിതരണത്തെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കാൻ കുട്ടികൾക്ക് അവസരം നൽകി. അതുമായി ബന്ധപ്പെട്ട ഒരു ചിത്രം ക്ലാസിൽ പ്രദർശിപ്പിക്കുന്നു. ചിത്രം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ സൂര്യരശ്മികളുടെ പതന കോണിൽ ഉണ്ടാകുന്ന ചരുവിനെ കുറിച്ചും ഊർജ്ജനഷ്ടം ഉണ്ടാകുന്നതിനെക്കുറിച്ചും മനസ്സിലാക്കുന്നു.രണ്ടാമത്തെപ്രവർത്തനമായി താപവിതരണത്തിൽ ഉയരത്തിന്റെ സ്വാധീനം മനസ്സിലാക്കുന്നതിനായി സമുദ്രനിരപ്പിലെ താപനില കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു. അതുമായി ബന്ധപ്പെട്ട ഒരു ചിത്രം ക്ലാസിൽ പ്രദർശിപ്പിച്ചു കൊണ്ടാണ്  അവ കുട്ടികൾ കണ്ടെത്തിയത്.മൂന്നാമത്തെ പ്രവർത്തനമായി താപ വിതരണത്തിൽ കാറ്റുകളുടെ സ്വാധീനത്തെ കുറിച്ച് മനസ്സിലാക്കുന്നതിനായി അവയുമായി ബന്ധപ്പെട്ട ചില വാർത്ത തലക്കെട്ടുകൾ ക്ലാസ്സിൽ പ്രവേശിപ്പിച്ചു. താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ അക്ഷാംശ സ്ഥാനം, സമുദ്ര സാമീപ്യം,ഉയരം ,കാറ്റുകൾ കുറിച്ച് പാഠഭാഗ ക്രോഡീകരണം നൽകി നൽകി ചോദ്യങ്ങൾ ചോദിച്ചു തുടർ പ്രവർത്തനവും നൽകി ക്ലാസുകൾ അവസാനിപ്പിക്കാൻ കഴിഞ്ഞു.


No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...