Monday 24 July 2023

SCHOOL INTERNSHIP DAY:31

   രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പിരീഡാണ് ക്ലാസ് ഉണ്ടായിരുന്നത് യൂണിറ്റ് പരീക്ഷയുടെ ചുമതലകൾ ഉച്ചയ്ക്കുശേഷം ലഭിച്ചിരുന്നു കൂടാതെ ക്ലാസ് ഒബ്സർവേഷണങ്ങളും നടത്തുകയുണ്ടായി രണ്ട് പീരിയഡുകൾ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചതിനാൽ രണ്ട് പാഠഭാഗങ്ങൾ എടുക്കാൻ കഴിഞ്ഞിരുന്നു.

     ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ അന്തരീക്ഷതാപന പ്രക്രിയകൾ, താപസന്തുലനം എന്നീ രണ്ട് പാഠഭാഗങ്ങളാണ് ഇന്ന് ക്ലാസുകൾ എടുത്തിരുന്നത്.  രാവിലെ 9:45ന് പിരീഡ് ആരംഭിച്ചു അന്തരീക്ഷ സ്ഥാപനപ്രക്രിയകളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് പാഠഭാഗം ആശയത്തിലേക്ക് കടന്നത് ഒന്നാമത്തെ പ്രവർത്തനമായി വിവിധ പ്രദേശങ്ങളിലെ താപനില കാണിക്കുന്ന രണ്ട് ഭൂപടങ്ങളുടെ ചിത്രങ്ങൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു. ചിത്രങ്ങളെ അടിസ്ഥാനമാക്കി നൽകിയിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകി അതിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചാണ് പ്രവർത്തനം നൽകിയത്. രണ്ടാമത്തെ പ്രവർത്തനമായി വിവിധ താപവ്യാപന പ്രക്രിയകൾ ചിത്രങ്ങൾ പ്രദർശിപ്പിച്ച ശേഷം താപവ്യാപന പ്രക്രിയകൾക്ക് വിശദീകരണം നൽകാൻ വ്യക്തിഗതമായ അവസരം നൽകുന്നു.

      രണ്ടാമത്തെ പീരിയഡ് 11: 30ന് ആരംഭിച്ചു താപസന്തുലനം എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസിൽ പ്രദർശിപ്പിക്കുന്നു ശേഷം ഒന്നാമത്തെ പ്രവർത്തനമായി ഹീറ്റ്ബ ജറ്റിന്റെ ചിത്രീകരണം ക്ലാസിൽ പ്രദർശിപ്പിച്ച അവയ്ക്ക് വിശദീകരണം നൽകി അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരങ്ങൾ കണ്ടെത്തുന്നു. രണ്ടാമത്തെ പ്രവർത്തനം അന്തരീക്ഷത്തിലെ ദൈനംദിന താപ സന്തുലനത്തെ കുറിച്ച്  വിശദീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. ശേഷം പാഠഭാഗം ആശയ ക്രോഡീകരണവും പുനരഅവലോകന ചോദ്യങ്ങളും തുടർപ്രവർത്തനവും നൽകി പീരിയഡ് അവസാനിപ്പിക്കാൻ കഴിഞ്ഞു.

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...