Saturday 22 July 2023

SCHOOL INTERNSHIP DAY: 30

  ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും എന്ന അധ്യായത്തിലെ നിർദ്ദേശകതത്വങ്ങൾ എന്ന പാഠഭാഗമാണ് ഇന്ന് ഞാൻ ക്ലാസ് എടുത്തത്. ജനറൽ ഒബ്സെർവഷൻ ഉള്ള ദിവസമായിരുന്നു ഇന്ന്. ടീച്ചർ ക്ലാസുകൾ ഒബ്സർവ് ചെയ്തതിനുശേഷം വേണ്ട നിർദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞു തന്നിരുന്നു.

   9:45ന് പീരിയഡ് ആരംഭിച്ചു ജനറൽ ഒബ്സർവേഷനായ് കോളേജിൽ നിന്നും വന്ന അച്ചു ടീച്ചറും കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ എത്തിയിരുന്നു ആമുഖം നൽകിയത് വിവിധ വാർത്ത തലക്കെട്ടുകൾ അടങ്ങുന്ന ഒരു കൊളാഷ് ആയിരുന്നു അതിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പാഠഭാഗത്തിലേക്ക് പ്രവേശിച്ചു. ഒന്നാമത്തെ പ്രവർത്തനവുമായി മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളുടെയും സവിശേഷതകൾ ഉൾപ്പെടുന്ന പട്ടിക പൂർത്തീകരിക്കാനാണ് കുട്ടികൾക്ക് അവസരം നൽകിയത് അതുമായി ബന്ധപ്പെട്ട ചാർട്ട് ക്ലാസിൽ പ്രദർശിപ്പിച്ചു കുട്ടികൾ ഓരോരുത്തരായി വന്നു പട്ടിക ക്രമീകരിച്ചു. രണ്ടാമത്തെപ്രവർത്തനംനിർദ്ദേശകതത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓരോ കുട്ടികൾ വീതം പ്രവർത്തനം അവതരിപ്പിച്ചു. ശേഷം പാഠഭാഗം ആശയങ്ങളുടെ ക്രോഡീകരണം നൽകി പുനര അവലോകനം ചോദ്യങ്ങളും ചോദിച്ച് തുടർപ്രവർത്തനവും നൽകി കൃത്യസമയത്ത് തന്നെ പീരിയഡ് അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു.

 ക്ലാസ് കണ്ടതിനുശേഷം ജനറൽ ഒബ്സർവേഷൻ ആയി വന്ന ടീച്ചർ ക്ലാസുകളെക്കുറിച്ച് നല്ല അഭിപ്രായങ്ങളും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് പറഞ്ഞു തന്നിരുന്നു.



No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...