Thursday 8 June 2023

SCHOOL INTERNSHIP DAY:2

   സ്കൂൾ അധ്യാപന പരിശീലനത്തിന്റെ രണ്ടാം ദിനമായി ഇന്ന് 9:15ന് സ്കൂളിൽ എത്തിച്ചേർന്നു 9:42 ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചു എനിക്ക് ആദ്യത്തെ പിരീഡാണ് ക്ലാസ് ഉണ്ടായിരുന്നത് മൂന്നാമത്തെ പീരീഡ് ഏഴാം ക്ലാസ്സിൽ സബ്സ്റ്റ്യൂഷൻ ലഭിച്ചിരുന്നു ഉച്ചയ്ക്ക് ഭക്ഷണവിതരണത്തിലും പങ്കാളിയാകാൻ അവസരം ലഭിച്ചു.



  
   ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ മധ്യകാല ലോകം അധികാരകേന്ദ്രങ്ങൾ എന്ന അധ്യായത്തിലെ പൗരസ്ത്യ റോമാസാമ്രാജ്യം എന്ന പാഠഭാഗമാണ് ഇന്ന് ഞാൻ ക്ലാസ് എടുത്തത് അതിനാവശ്യമായ ചാർട്ടുകളും വീഡിയോ ചിത്രങ്ങൾ സൂചകങ്ങൾ എന്നിവ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു.ആദ്യത്തെ പിരീഡ് 9:45 ന് ആരംഭിച്ചു പാഠഭാഗം ആശയത്തിന് ആമുഖം നൽകുന്നതിനായി മധ്യകാലഘട്ടത്തിലെ സൂചിപ്പിക്കുന്ന ഒരു ചരിത്ര പുസ്തകത്തിലെ പ്രസ്താവനയാണ് ക്ലാസിൽ പ്രദർശിപ്പിച്ചത്. അതിനെ ആസ്പദമാക്കി ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പ്രധാന ആശയത്തിലേക്ക് പ്രവേശിച്ചു.ശഷം പി പി ടി യിൽ റോമാ സാമ്രാജ്യത്തെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചു. ഒന്നാമത്തെ പ്രവർത്തനമായി പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങൾ കണ്ടെത്താനായി ഉള്ള ഭൂപടം ക്ലാസിൽ പ്രദർശിപ്പിച്ചു. രണ്ടാമത്തെ പ്രവർത്തനമായി ടൂറിസ്റ്റ് സിവിൽ കോഡ് എന്ന ആശയമായി ബന്ധപ്പെട്ട ചാർട്ട് പൂർത്തീകരിക്കാനാണ് അവസരം നൽകിയത്. ശേഷം പാഠഭാഗം ആശയ ക്രോഡീകരണവും പുനര അവലോകന ചോദ്യങ്ങളും തുടർ പ്രവർത്തനവും നൽകി കൃത്യസമയത്ത് പിരീഡ് അവസാനിപ്പിക്കാൻ കഴിഞ്ഞു.

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...