Saturday 17 June 2023

2nd WEEKEND REFLECTION(17/6/23)


       സ്കൂളിലെ അധ്യാപന പരിശീലനത്തിന്റെ രണ്ടാഴ്ച പൂർത്തിയാക്കിയതിനു ശേഷം ഉള്ള രണ്ടാമത്തെ വീക്കെൻഡ് റിഫ്ലക്ഷൻ ഓപ്ഷണൽ ക്ലാസുകളുടെ അടിസ്ഥാനത്തിലാണ് നടന്നത്.ഷീജ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഓപ്ഷണൽ റിഫ്ലക്ഷൻ കൃത്യം പത്തുമണിയോടുകൂടി ആരംഭിച്ചു.. 12 അധ്യാപക വിദ്യാർത്ഥിനികൾ ആയിരുന്നു ക്ലാസ്സിൽ ഹാജരായിരുന്നത്. അവർ ഓരോരുത്തരായി കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ അനുഭവങ്ങൾ പങ്കുവച്ചു..
         എം ജി ഡി ബോയ്സ് കുണ്ടറ സ്കൂളിൽ നിന്നും കല്യാണി, ഗവൺമെന്റ് എച്ച് എസ് വെട്ടിക്കവല സ്കൂളിൽ നിന്നും അഞ്ജലിയും ആതിരയും, ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി സ്കൂളിൽ നിന്നും ഞാനും ഉണ്ണിമായയും, മാർത്തോമാ ഗേൾസ് കൊട്ടാരക്കര സ്കൂളിൽ നിന്നും അപർണ തസ്നിമും, എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ സ്കൂളിൽ നിന്നും ജിതിൻ വിക്ടറും, എസ് കെ വി എച്ച്എസ്എസ് തൃക്കണ്ണമംഗൽസ്കൂളിൽ നിന്നും അശ്വതി ആശ, എം ജി ഡി ബോയ്സ് കുണ്ടറ സ്കൂളിൽ നിന്നും ആര്യ തുടങ്ങി അധ്യാപക വിദ്യാർത്ഥിനികൾ ആണ് കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ അനുഭവങ്ങൾ പങ്കുവെച്ചത്..ആദ്യഘട്ടത്തിലെ അധ്യാപക പരിശീലനത്തെ അപേക്ഷിച്ച് രണ്ടാമത്തെ ഘട്ടത്തിൽ സ്കൂൾ ക്ലാസുകൾ നന്നായി മാനേജ് ചെയ്യാൻ കഴിയുന്നുണ്ടെന്നും ലെസ്സൺ പ്ലാനുകൾ അനുസരിച്ച് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും അധ്യാപിക വിദ്യാർഥിനികൾ പറയുകയുണ്ടായി.













 

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...