Friday 9 June 2023

SCHOOL INTERNSHIP DAY: 3


 അധ്യാപന പരിശീലനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് മൂന്നാമത്തെ പിരീഡും ക്ലാസ് എടുക്കാൻ അവസരം ലഭിച്ചു അതിനാൽ ഇന്ന് രണ്ട് ലെസ്സൺ പ്ലാനുകൾ എടുത്തു പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്കുശേഷം സ്കൂളിലെ ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമലകൾ നിർവഹിക്കാനും അവസരം ലഭിക്കുകയുണ്ടായി.ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ എന്ന പാഠഭാഗത്തിലെ വിശുദ്ധ റോമാസാമ്രാജ്യം എന്ന പാഠഭാഗവും അറേബ്യൻ സാമ്രാജ്യവും ആണ് ഇന്ന് ഞാൻ ക്ലാസുകൾ എടുത്തത്.

   ആദ്യത്തെ പീരീഡ് കൃത്യം 9:45 ആരംഭിച്ചു വിശുദ്ധ റോമാസാമ്രാജ്യം എന്ന പാഠഭാഗത്തിന് ആമുഖം നൽകുന്നതിനായി റോമാസാമ്രാജ്യവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിലൂടെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളുടെ പ്രതികരണങ്ങളിലൂടെ പാഠഭാഗ ആശയത്തിലേക്ക് കടന്നു. ഒന്നാമത്തെ പ്രവർത്തനമായി ഭൂപടം പ്രദർശിപ്പിച്ചതിൽ നിന്നും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങൾ കണ്ടെത്താനാണ് നൽകിയത് രണ്ടാമത്തെ പ്രവർത്തനമായി വിശുദ്ധ റോമാ സാമ്രാജ്യത്തിലെ ഭരണാധികാരിയുടെ ഭരണ നേട്ടങ്ങൾ കണ്ടെത്തി എഴുതാനും കുട്ടികൾക്ക്അ വസരം നൽകി. ശേഷം പാഠഭാഗം ആശയക് ക്രോഡീകരണവും പുനരാവലോകന ചോദ്യങ്ങളും ചോദിച്ച് തുടർ പ്രവർത്തനവും നൽകിയാണ് ഒന്നാമത്തെ പിരീഡ്  അവസാനിപ്പിച്ചത്.  മൂന്നാമത്തെ പിരീഡ് 11 25ന് ആരംഭിച്ചു അറേബ്യൻ സാമ്രാജ്യം എന്ന പാഠഭാഗമാണ് ക്ലാസ് എടുത്തത്. ഒന്നാമത്തെ പ്രവർത്തനമായി അറേബ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങൾ ഭൂപടത്തിൽ നിന്നും കണ്ടെത്താനാണ് നൽകിയത്. രണ്ടാമത്തെ പ്രവർത്തനമായി അറേബ്യൻ സാമ്രാജ്യത്തിലെ രാജവംശങ്ങളും അവയുടെ ഭരണകേന്ദ്രങ്ങൾ കണ്ടെത്തി പട്ടിക പൂർത്തീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. ശേഷം പാഠഭാഗം ആശയങ്ങൾ ക്രോഡീകരിക്കുകയും പുനര അവലോകന ചോദ്യങ്ങൾ ചോദിക്കുകയും തുടർപ്രവർത്തനവും നൽകി ക്ലാസ് അവസാനിപ്പിക്കാൻ കഴിഞ്ഞു.





 

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...