Tuesday 13 June 2023

SCHOOL INTERNSHIP DAY :05

  രാവിലെ 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പീരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത്. ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ മധ്യകാല ലോകം അധികാരകേന്ദ്രങ്ങൾ എന്ന അധ്യായത്തിലെ മംഗോളിയൻ സാമ്രാജ്യം,മാലീ സാമ്രാജ്യം എന്നീ പാഠഭാഗമാണ് ഇന്ന് പഠിപ്പിച്ചിരുന്നത്. രണ്ട് പീരിഡുകൾ ലഭിച്ചതിനാൽ രണ്ട് പാഠഭാഗങ്ങൾ എടുക്കാൻ അവസരം ലഭിച്ചിരുന്നു. മംഗോളിയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ക്ലാസിൽ പ്രദർശിപ്പിച്ച മംഗോളിയൻ സാമ്രാജ്യത്തിന് വിശദീകരണം നൽകി. മാലിസാമ്രാജ്യവുമായി ബന്ധപ്പെട്ട പാഠഭാഗ പ്രവർത്തനങ്ങൾ നൽകുന്നതിനായി മാലി സാമ്രാജ്യത്തിന്റെ വിസ്തൃതി കാണിക്കുന്ന ഭൂപടം ക്ലാസിൽ പ്രദർശിപ്പിച്ചിരുന്നു അവയുടെ സഹായത്തോടുകൂടി പഠന പ്രവർത്തനങ്ങൾ നൽകി തുടർ പ്രവർത്തനവും നൽകിയാണ് പീരിയഡുകൾ അവസാനിപ്പിക്കാൻ കഴിഞ്ഞത്.

No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...