Friday 30 June 2023

SCHOOL INTERNSHIP DAY : 16

     രാവിലെ 9 15ന് സ്കൂളിൽ ചേർന്നു.ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. ആദ്യത്തെ പിരീഡ് ആണ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നത്. കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം  അധ്യായത്തിലെ  ശാസ്ത്രം എന്ന പാഠഭാഗമാണ് ഇന്ന് ഞാൻ പഠിപ്പിച്ചത്. ശാസ്ത്രമെന്ന പാഠഭാഗം പഠിപ്പിക്കുന്നതിന് ആവശ്യമായ പഠന സാമഗ്രികൾ പഠനപ്രവർത്തങ്ങൾ ഉപയോഗിച്ച് ക്ലാസുകൾ എടുത്തു. ഉച്ചഭക്ഷണ വിതരണ ചുമതലകൾ ഉണ്ടായിരുന്നു ഇന്ന് സ്കൂളിൽ ഐഡന്റിറ്റി കാർഡ് നൽകുന്നതിന് ഭാഗമായുള്ള ഫോട്ടോയെടുപ്പും നടത്തിയിരുന്നു.  അതിനായി കുട്ടികളുടെ ലിസ്റ്റ്  ക്രമീകരിച്ച് നൽകാനുള്ള ചുമതലകൾ ചെയ്തിരുന്നു.

 

Tuesday 27 June 2023

SCHOOL INTERNSHIP DAY: 15

     ഇന്ന് നല്ല മഴയുള്ള ദിവസമായിരുന്നു വിദ്യാഭ്യാസ ബന്ദിന്റെ സൂചന ഉണ്ടായിരുന്നതിനാൽ കുട്ടികൾ  കുറവായിരുന്നു. എനിക്ക് ഇന്ന് ആദ്യത്തെ പീരിയഡ് ആണ് ക്ലാസ്സ്‌ ഉണ്ടായിരുന്നത് കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച മധ്യകാല വിദ്യാഭ്യാസം എന്ന പാഠഭാഗം ഒരിക്കൽ കൂടി പറഞ്ഞു കൊടുക്കാൻ ആണ് ഇന്നത്തെ പീരിയഡ് വിനിയോഗിച്ചത്.. ഒന്നാമത്തെ അധ്യായത്തിന്റെ റീടെസ്റ്റ് അഞ്ചാമത്തെ പിരീഡ്  നടത്തുകയുണ്ടായി  റീ ടെസ്റ്റ് നടത്തുകയുണ്ടായി.. ഉച്ചയ്ക്കുശേഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കവിത രചന മത്സരവും സംഘടിപ്പിച്ചിരുന്നു.



Monday 26 June 2023

SCHOOL INTERNSHIP DAY:14

         അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായിഉള്ള പ്രേത്യക അസംബ്ലിയോട് കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്.. ഈശ്വര പ്രാർഥനയോട് കൂടി അസംബ്ലി ആരംഭിച്ചു.. ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞയും, പ്രധാന അദ്ധ്യാപിക ലഹരി വിരുദ്ധ സന്ദേശവും കുട്ടികൾക്കായ് നൽകി.. തുടർന്ന് ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ പ്രദർശനവും സ്കൂൾ ഓഡിറ്ററോയത്തിവച്ച് നടന്നു..വൈകുന്നേരം 3 മണിമുതൽ ലഹരി വിരുദ്ധ റാലിയും നടത്തിയിരുന്നു... ലഹരിവിരുദ്ധ ദിനവും ആയി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ  സ്കൂളിൽ നടന്നിരുന്നു... സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം എന്ന അധ്യായത്തിലെ മധ്യകാല വിദ്യാഭ്യാസം എന്ന പാഠഭാഗമാണ് ഇന്ന് ഞാൻ ഒൻപതാം ക്ലാസിൽ എടുത്തിരുന്നത്.










Friday 23 June 2023

3rd WEEKEND REFLECTION(24/06/23)

      രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ റിജു സർ നേതൃത്വത്തിൽ മൂന്നാമതായി ഉള്ള വീക്കെൻഡ് റീഫ്ലക്ഷൻ കോളേജില ജനറൽ ഹാൾ വച്ച നടന്നു.. അദ്ധ്യാപക പരിശീലനത്തിന്റ മൂന്നാമത്തെ ആഴ്ച പൂർത്തിയാക്കിയതിന് ശേഷം ഉള്ള സ്കൂളിലെ അനുഭവങ്ങൾ ഓരോ സ്കൂളിൽ നിന്ന് ഓരോ അദ്ധ്യാപക വിദ്യാർഥിനികൾ വീതം അവരുടെ അനുഭവങ്ങൾ  പങ്ക് വച്ചു..

           ആദ്യത്തെ സ്കൂൾ സെന്റ് മേരീസ് ഹൈസ്കൂൾ നിന്നും അഖില എന്ന അദ്ധ്യാപക വിദ്യാർത്ഥിനി സംസാരിച്ചു.. കഴിഞ്ഞ ആഴ്ചയിലെ വയനാദിനം, യോഗ ദിനം തുടങ്ങിയ സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ചാണ് പറഞ്ഞത്... ശേഷം SNSM, സ്കൂളിൽ നിന്ന് ബെൻസി, മാർത്തോമാ ഗേൾസ് ഹൈസ്കൂൾ കൊട്ടാരക്കരയിൽ നിന്നും അപർണ, ഗവൺമെന്റ് ഹൈസ്കൂൾ വെട്ടിക്കവലയിൽ നിന്നും അഞ്ജലി, ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളിയിൽ നിന്നും ദേവി,  MGD boys കുണ്ടറ സ്കൂളിൽ നിന്നും കല്യാണി, സെൻമേരിസ് അടൂർ സ്കൂളിൽ നിന്നും അബി, എസ് കെ വി എച്ച് എസ് തൃക്കണ്ണൻ മംഗൾ സ്കൂളിൽ നിന്നും ജിഷ്ണു, സെന്റ് ഗ്രിഗോറിയസ് കൊട്ടാരക്കര സ്കൂളിൽ നിന്നും ദൃശ്യ, ഇവിഎച്ച്എസ്എസ് ഇളമണ്ണൂർ സ്കൂളിൽ നിന്നും സ്നേഹ, ഗവൺമെന്റ് എച്ച് എസ് ബോയ്സ് ആൻഡ് വിഎച്ച്എസ്എസ് കൊട്ടാരക്കര സ്കൂളിൽ നിന്നും  അഞ്ജന, കെ എൻ എൻ എം എം ബി എച്ച് എസ് എസ് പവിത്രേശ്വരം സ്കൂളിൽ നിന്നും മെർലിൻ, എം എ എം എച്ച് എസ് എസ് ചെങ്ങമനാട് സ്കൂളിൽ നിന്നും  ചിഞ്ചു, എം വി ജി വി എച്ച് എസ് എസ് പേരൂർ സ്കൂളിൽ നിന്നും സൂര്യചിത്ര, എം ജി ഡി ഗേൾസ് സ്കൂളിൽ നിന്നും റീജ, എ ഇ പി എം എച്ച് എസ് ഇരുമ്പനങ്ങാട് സ്കൂളിൽ നിന്നും ആതിര, എൽ വി എച്ച് എസ് കടപ്പ സ്കൂളിൽ നിന്നും നൂറ, എം ടി എച്ച് എസ് വാളകം സ്കൂളിൽ നിന്നും ശ്രുതി, ഗവൺമെന്റ് എച്ച് എസ് കുഴിമന്തിക്കാട് സ്കൂളിൽ നിന്നും രാജിമോൾ, ഗവൺമെന്റ് എച്ച്എസ് മുട്ടറ സ്കൂളിൽ നിന്നും ഗായത്രി, മാർത്തോമാ ഹൈസ്കൂൾ ആറുമുറിക്കട സ്കൂളിൽ  നിന്നും ഗോപിക തുടങ്ങിയ അധ്യാപിക വിദ്യാർത്ഥികൾ കഴിഞ്ഞ ഒരാഴ്ചയിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.. ശേഷം കഴിഞ്ഞ ആഴ്ചയിലെ ഒബ്സർവേഷന് പോയ അധ്യാപകർ ആയ ലീനടീച്ചർ, രേഷ്മ ടീച്ചർ, പ്രവീണടീച്ചർ ക്ലാസ് കണ്ട  അധ്യാപിക വിദ്യാർത്ഥിനികളെ  കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. ക്ലാസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങളും ഇനി ക്ലാസുകൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട നിർദേശങ്ങളും അവർ ഞങ്ങൾക്കായി തന്നു.. ഉച്ചയ്ക്ക് 12 മണിയോടുകൂടി പ്രിൻസിപ്പൽ ആയ റിജു സാറിന്റെ ഉപസംഹാരത്തോട് കൂടി റിഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു..

















Thursday 22 June 2023

SCHOOL INTERNSHIP DAY: 12

    രാവിലെ 9:15ന് സ്കൂളിൽ എത്തിച്ചേർന്നു ഇന്ന് എനിക്ക് പിരീഡ് ഉള്ള ദിവസമായിരുന്നില്ല ഇന്ന് രാവിലെ 11:30ന് ജെ ആർ സി യിലേക്ക് കുട്ടികൾ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നിരുന്നു അതിന്റെ ചുമതലകൾ ലഭിച്ചിരുന്നു. നാച്ചുറൽ സയൻസിലെ അധ്യാപക വിദ്യാർത്ഥികളുടെ ക്ലാസ് ഒബ്സർവേഷൻ നടത്തുന്നതിനായി കോളേജിൽ നിന്നും പ്രവീണ ടീച്ചർ ഇന്ന് സ്കൂളിൽ എത്തിയിരുന്നു .ഉച്ചയ്ക്ക് 1:30ന് ആർട് ഗാലറിയിൽ വച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. സാഹിത്യ ഗ്രന്ഥശാല വായന പക്ഷാചരണ ഭാഗമായുള്ള വായന ക്വിസ് മത്സരം ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയിരുന്നു.പൂയപ്പള്ളി സ്കൂളിലെ പത്താം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് ഒന്നും, രണ്ടും സ്ഥാനം ലഭിച്ചത്. 3:30ന് ദേശീയഗാനത്തോട് കൂടി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ അവസാനിച്ചു.



 


Tuesday 20 June 2023

SCHOOL INTERNSHIP DAY : 11

      ഇന്ന് യോഗദിനത്തിന്റ ഭാഗമായി കുട്ടികളുടെ യോഗ ഉണ്ടായിരുന്നു.. കുട്ടികൾ ആർട്ട്‌ ഗാലറിയിൽ യോഗ അഭ്യാസം നടത്തുകയും ചെയ്തു..9 ക്ലാസ്സ്‌ കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാല ഘട്ടം എന്ന അധ്യയത്തില മധ്യകാല യൂറോപ്യൻ നഗരങ്ങൾ എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.. അതുമായി ബന്ധപ്പെട്ട വീഡിയോകൾ, ചിത്രങ്ങൾ എന്നിവ ക്ലാസ്സിൽ പ്രദർശിപ്പിച്ചു...




ഉച്ചയ്ക്ക് ശേഷം കഥ രചന മത്സരം നടത്തിയിരുന്നു..



SCHOOL INTERNSHIP DAY: 10

  ക്ലാസ്സ്‌ കിഴക്കും പടിഞ്ഞാറും വിനിമയങ്ങളുടെ കാലഘട്ടം എന്ന പുതിയ അധ്യയമായിരുന്നു..ഇന്നോവേറ്റിവ് മോഡൽ പ്രദർശിപ്പിച്ച ക്ലാസ്സ്‌ ആയിരുന്നു ഇന്ന് എടുത്തിരുന്നത്. സുഗന്ധവ്യഞ്ജന പാതയും പട്ടുതുണിപാതയും കാണിക്കുന്ന  കാണിക്കുന്ന ഭൂപടത്തിന്റെ മാതൃക നിർമ്മിച്ച അവ ക്ലാസിൽ പ്രദർശിപ്പിച്ചാണ് പാഠഭാഗം ആശയങ്ങൾ വ്യക്തമാക്കി നൽകിയത്. മറ്റുള്ള ക്ലാസുകളെ അപേക്ഷിച്ച് മോഡൽ പ്രദർശിപ്പിച്ച് ക്ലാസ്സ് എടുത്തത് കുട്ടികൾക്ക് താല്പര്യമുള്ളതായി തോന്നിയിരുന്നു മോഡൽ പ്രദർശിപ്പിച്ചതിനാൽ പഠന പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുന്നതിനും പ്രയാസം തോന്നിയിരുന്നില്ല.  സുഗന്ധവ്യഞ്ജന പാതയുടെയും പട്ടുതുണി പാതയും കാണിക്കുന്ന ചിത്രം കാർഡ്ബോർഡിൽ ഒട്ടിച്ച് അതിനുമുകളിൽ വിവിധ നിറത്തിലുള്ള എൽ.ഇഡി സ്ട്രിപ്പുകൾ ഒട്ടിച്ചിരുന്നു അതിനാൽ ഈ രണ്ടു പാതകളും വേർതിരിച്ചു മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സഹായകമായിരുന്നു.

                     INNOVATIVE WORK


             Lesson plan (innovative model)
















Monday 19 June 2023

SCHOOL INTERNSHIP DAY: 9

   ഇന്ന് വളരെ പ്രധാനപെട്ട ഒരു ദിനം ആയിരുന്നു ജൂൺ 19 വായനാദിനം.. അതിനോട് അനുബന്ധിച്ചുള്ള പ്രത്യേക അസ്സമ്പിളിയോട് കൂടിയാണ് ഇന്നത്തെ സ്കൂൾ ദിനം ആരംഭിച്ചത്.. വായനാ ദിന പ്രതിജ്ഞയും, ഗാനവും അസംബ്ലിയിൽ നടന്നിരുന്നു... കൂടാതെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവധ പരിപാടികൾ നടന്നിരുന്നു ക്വിസ് മത്സരം, വിവിധ ഭാഷ വായന, അദ്ധ്യാപക വായനകൂട്ടം എന്നിവ... അധ്യാപക വായനക്കൂട്ടം എന്ന പരിപാടിയുടെ ഭാഗമാകാൻ ഞങ്ങൾക്കും അവസരം ലഭിച്ചു സ്കൂളിലെ അധ്യാപകർ അതിലേക്ക് ഞങ്ങളെയും ക്ഷണിച്ചിരുന്നു അധ്യാപകരെല്ലാം ഒത്തുകൂടി വായനാദിനത്തിന്റെ പ്രാധാന്യവും സംസാരിച്ചു.ഒരു അധ്യാപക വിദ്യാർത്ഥിനി എന്ന നിലയിൽ വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.





















FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...