Saturday 21 January 2023

3rd WEEKEND REFLECTION (16/01/23 to 21/01/23)

Day: 10



Day:11




Day:12


 

Day: 13



Day:14




         WEEKEND REFLECTION(OPTIONAL)

    സ്കൂളിലെ മൂന്നാമത്തെ അയച്ച പൂർത്തിയാക്കിയതിനു ശേഷമുള്ള വീക്കെൻഡ് റിഫ്ലക്ഷൻ ഇന്നേദിവസം രാവിലെ 11:45 മുതൽ 12:45 വരെ ഓപ്ഷണൽ ക്ലാസുകളിൽ ആണ് സംഘടിപ്പിച്ചിരുന്നത്. ഇന്ന് ക്ലാസ്സിൽ ഹാജരായിരുന്ന 11 അധ്യാപക വിദ്യാർത്ഥിനികളും അവരുടെ സ്കൂളിലെ കഴിഞ്ഞ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.സോഷ്യൽ സയൻസ് അധ്യാപികയായ ഷീജ ടീച്ചറിന്റെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്നത് കഴിഞ്ഞാഴ്ചകളെ സംബന്ധിച്ച് ഈ ആഴ്ചയിൽ നമ്മൾക്കുണ്ടായ പുരോഗതികളും അനുഭവങ്ങളും പറയാൻ ടീച്ചർ അവസരം നൽകി. അതനുസരിച്ച് ഓരോ അധ്യാപക വിദ്യാർത്ഥിനികളും അവരുടേതായ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.
        ആദ്യം പറയാനായി വന്നത് മാർത്തോമ ഹൈസ്കൂൾ ഫോർ ഗേൾസ് കൊട്ടാരക്കര സ്കൂൾ പ്രതിനിധീകരിച്ച് അപർണ, തസ്നിം എന്നിവരായിരുന്നു.കഴിഞ്ഞ ആഴ്ചകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ അവർക്ക് പറയാൻ ഉണ്ടായിരുന്നില്ല ക്ലാസുകൾ നന്നായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു എന്നും പാഠഭാഗങ്ങൾ പഠിപ്പിച്ചു കഴിയാൻ സാധിക്കുന്നുവെന്നും സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിൽ കാര്യക്ഷമായി ഇടപെടാൻ കഴിയുന്നു എന്നും അവർ പറയുകയുണ്ടായി. രണ്ടാമതായി എസ് കെ വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ സ്കൂളിനെ പ്രതിനിധീകരിച്ച് അധ്യാപക വിദ്യാർത്ഥിനികളായ ആശ, ബിജി തുടങ്ങിയവർ ആണ് സംസാരിച്ചത്. സ്കൂളിന്റെ ഭാഗത്തുനിന്ന് ചെറിയ ചില ബുദ്ധിമുട്ടുകൾ ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം തന്നെ വളരെയധികം  നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നു എന്നും പറയുകയുണ്ടായി. അടുത്തതായി ഗവൺമെന്റ് എം എച്ച് എസ് എസ് വെട്ടിക്കവല സ്കൂളിലെ പ്രതിനിധീകരിച്ച് ആതിര,അഞ്ജലി തുടങ്ങിയ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. കഴിഞ്ഞ ആഴ്ചയിൽ നിന്നും കുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നു എന്നും കൂടുതൽ പീരിയഡുകൾ അല്ലെങ്കിൽ സബ്സ്റ്റിറ്റ്യൂഷനുകൾ അധികം ലഭിക്കുന്നതായി അവർ പറഞ്ഞു. അടുത്തതായി ഞാൻ ഉൾപ്പെടുന്ന സ്കൂൾ ആയ ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി സ്കൂളിൽ നിന്നും ഉണ്ണിമായയും കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ പറയുകയുണ്ടായി. നമ്മുടെ പഠന രീതികളിൽ മാറ്റം വരുത്തിക്കൊണ്ട് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും ഇനിയും കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തേണ്ടത് ഉണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. അടുത്തതായി എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ സ്കൂളിൽ നിന്നും വിക്ടർ ജിതിൻ തുടങ്ങിയ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. ക്ലാസുകൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുവെന്നും നല്ല രീതിയിൽ തന്നെ കുട്ടികളിൽ അച്ചടക്കം നിലനിർത്താൻ ശ്രമിക്കുന്നു എന്നും അവർ പറയുകയുണ്ടായി. അടുത്തതായി എം ജി ഡി ബോയ്സ് കുണ്ടറ സ്കൂളിലെ അധ്യാപക വിദ്യാർത്ഥിനിയായ  അക്ഷയ് ജോൺ ആണ് സംസാരിച്ചത് കഴിഞ്ഞാഴ്ചയിൽ നിന്നും തികച്ചും നല്ല അനുഭവങ്ങളാണ് അവർക്കും പറയാനുണ്ടായിരുന്നത്.
            ചുരുക്കത്തിൽ പറഞ്ഞാൽ അധ്യാപക വിദ്യാർത്ഥിനികൾക്ക് എല്ലാം തന്നെ കഴിഞ്ഞ ആഴ്ച അപേക്ഷിച്ചു കൂടുതൽ നല്ല അനുഭവങ്ങളാണ് പങ്കുവെക്കാൻ ഉണ്ടായിരുന്നത് ആദ്യ ആഴ്ചകളിൽ ഉണ്ടായ ബുദ്ധിമുട്ടുകളും അധ്യാപന രീതിയിലെ ന്യൂനതകളും തിരുത്തി മെച്ചപ്പെട്ട രീതിയിൽ അധ്യാപനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നു എന്നും സ്കൂളിലെ മറ്റു പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി തന്നെ ഇടപെടാൻ കഴിയുന്നുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ ദിവസവും അധ്യാപനം എന്നത് വ്യത്യസ്ത അനുഭവങ്ങളാണ് നൽകുന്നത് എന്നാണ് ഓരോ അധ്യാപക വിദ്യാർത്ഥിനികൾക്കും പറയാനുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12:50 ഓടുകൂടി റിഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു.









No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...