Friday 13 January 2023

2nd GENERAL REFLECTION :9/01/23 to 14/01/2023


Day:5




Day:6




Day:7





Day:8




 Weekend Reflection

   അധ്യാപന പരിശീലനത്തിന്റെ രണ്ടാമത്തെ ആഴ്ച പൂർത്തിയാക്കിയതിനു ശേഷമുള്ള ജനറൽ റിഫ്ലക്ഷൻ 14/1 /2022 കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി. ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം സംസാരിച്ചു.
     ആദ്യമായി മാർത്തോമ എച്ച് എസ് 6 മുറി കടയെ പ്രതിനിധീകരിച്ച് ശ്രീവിന്ദ് എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത് അവർ കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ പ്രധാന അനുഭവങ്ങളും പ്രവർത്തനങ്ങളും പങ്കുവച്ചു. അടുത്തതായി ഗവൺമെന്റ് എച്ച് എസ് കുഴിമന്തിക്കാട് സ്കൂളിനെ പ്രതിനിധീകരിച്ച് ശിവകുമാർ എന്ന വിദ്യാർത്ഥിനി അനുഭവങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ ഒരാഴ്ചയിൽ നിന്നും പുതിയ രീതിയിലുള്ള അധ്യാപന രീതികൾ ക്ലാസ് മുറികളിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ്  പറയാനുണ്ടായിരുന്നത്. ബോയ്സ് എച്ച് എസ് എസ് അടൂർ സ്കൂളിനെ പ്രതിനിധീകരിച്ച് ജെസ്സി എന്ന അധ്യാപക വിദ്യാർത്ഥിനി സംസാരിക്കുകയുണ്ടായി. ആദ്യ ആഴ്ചകളിൽ ഉണ്ടായ പ്രയാസം തരണം ചെയ്ത് ക്ലാസുകൾ എടുക്കാൻ കഴിഞ്ഞതായി പറഞ്ഞിരുന്നു. എംടിഎച്ച്എസ് വാളകം സ്കൂളിനെ പ്രതിനിധീകരിച്ച് അമൽകുമാർ എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത്. പഠനത്തിൽ കുട്ടികളുടേതായ സൗഹൃദപരമായ ഇടപെടലിനെ കുറിച്ചുള്ള ഓരോ അനുഭവങ്ങളാണ് അവർക്ക് പറയാൻ ഉണ്ടായിരുന്നത്.അടുത്തതായി ഗവൺമെന്റ് എച്ച്എസ് മുട്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് അഞ്ജലി എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് അനുഭവങ്ങൾ പങ്കുവെച്ചത്. ലെസ്സൺ പ്ലാനുകൾ അനുസരിച്ച് കൃത്യമായ രീതിയിൽ ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു എന്നും അവർ പറയുകയുണ്ടായി. പവിത്രേശ്വരം സ്കൂളിനെ പ്രതിനിധീകരിച്ച് സൂര്യ ചിത്ര എന്ന അധ്യാപക വിദ്യാർത്ഥിനി സംസാരിച്ചു. അധ്യാപനത്തിൽ തനിക്കുള്ള താൽപര്യം അവരുടെ വാക്കുകൾ തമ്മിൽ പ്രകടമായിരുന്നു.  ഞാൻ ഉൾപ്പെടുന്ന സ്കൂൾ ആയ ഗവൺമെന്റ് എച്ച് എസ് പൂയപ്പള്ളി സ്കൂളിലെ പ്രതിനിധീകരിച്ച് ലിയ  എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത്. അധ്യാപനത്തിലെ ചില വേറിട്ട അനുഭവങ്ങളാണ് പറയാൻ ഉണ്ടായിരുന്നത്. സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും പറയുകയുണ്ടായി. അടുത്തതായി എം എ എം എച്ച് എസ് ചെങ്ങമനാട് സ്കൂളിലെ പ്രതിനിധീകരിച്ച് ചിഞ്ചു എന്ന് അധ്യാപക വിദ്യാർത്ഥിനി സംസാരിക്കുകയുണ്ടായി. തുടർന്ന് എസ് കെ വി എച്ച് എസ് തൃക്കണ്ണമംഗലം സ്കൂളിൽ നിന്നും ഷിൻഡു, മാർത്തോമാ ഹൈസ്കൂൾ ഫോർ ഗേൾസ് കൊട്ടാരക്കര സ്കൂളിൽ നിന്നും ആര്യ, എംജി ഡി ബോയ്സ് എച്ച് എസ് കുണ്ടറ സ്കൂളിൽ നിന്നും അക്ഷയ്, സെൻമേരിസ് കിഴക്കേക്കര എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ, എംപി ജി വി എച്ച് എസ് പേരൂർ, എം എ എം എച്ച് എസ് തുടങ്ങിയ സ്കൂളുകളിൽ നിന്നും ഓരോ അധ്യാപക വിദ്യാർത്ഥിനികൾ തങ്ങളുടേതായ അനുഭവങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് പറഞ്ഞവസാനിപ്പിക്കുകയുണ്ടായി.
       ഓരോ അധ്യാപക വിദ്യാർത്ഥിനികളും കഴിഞ്ഞ ഒരാഴ്ചയിലെ അധ്യാപന പരിശീലനത്തിന്റെ അനുഭവങ്ങളാണ് പങ്കുവെച്ചത് ഓരോ സ്കൂളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളാണ് പറയാൻ ഉണ്ടായിരുന്നത്. അധ്യാപന രീതികളെ കുറിച്ചും കുട്ടികളുടെ പെരുമാറ്റ രീതികളെ കുറിച്ചും അധ്യാപകരെ കുറിച്ചും ഇങ്ങനെ വിവിധതരത്തിലുള്ള അനുഭവങ്ങളെ കുറിച്ചാണ് ഓരോ അധ്യാപക വിദ്യാർത്ഥിനികളും സംസാരിച്ചത്.അധ്യാപക വിദ്യാർത്ഥികൾ സംസാരിച്ചതിനുശേഷം പ്രിൻസിപ്പൽ റോയ്സ് സാറിന്റെ നേതൃത്വത്തിൽ അധ്യാപകരുടെ ഉപസംഹാര വാക്കുകൾ പറയുകയുണ്ടായി. ഇങ്ങനെ ഓരോ ആഴ്ചയിലും അധ്യാപനം വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്നും നിലവിലുള്ള പോരായ്മകൾ എല്ലാം തന്നെ പരിഹരിച്ച് എല്ലാവരും മികച്ച അധ്യാപകരായി മാറാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് റോയ് സാർ വാക്കുകൾ ഉപസംഹരിച്ചു. 1:15 ഓടുകൂടി ജനറൽ റിഫ്ലക്ഷൻ സെക്ഷൻ അവസാനിക്കുകയുണ്ടായി.

 





















No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...