Monday 7 August 2023

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവിലെ കോളേജിലെ ജനറൽ ഹാളിൽ സംഘടിപ്പിക്കുകയുണ്ടായി. വിനീത് സർ, താനിയ ടീച്ചർ, രശ്മി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്നത്.22 സ്കൂളുകളിലായി നടന്ന അധ്യാപന പരിശീലനത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായി ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം സംസാരിക്കുകയുണ്ടായി.

         ആദ്യമായി മാർത്തോമ ഹൈസ്കൂൾ ആറുമറിക്കട സ്കൂളിലെ പ്രതിനിധീകരിച്ച് അഷ്ടമി എന്ന വിദ്യാർത്ഥിനി സംസാരിച്ചു. അധ്യാപന പരിശീലനത്തിൽ നിന്നും ലഭിച്ച നല്ല കുറെ അനുഭവങ്ങൾ ഓരോ സ്കൂളിലെയും അധ്യാപക വിദ്യാർത്ഥിനികൾ പങ്കുവച്ചു. തുടർന്ന് ഗവൺമെന്റ് എച്ച്എസ്എസ് മുട്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് ഗായത്രി, ഗവൺമെന്റ് എച്ച്എസ്എസ് കുഴിമന്തിക്കാട് സ്കൂളിൽ നിന്നും ആൻസി, ഗവൺമെന്റ് ബോയ്സ് എച്ച് എസ് അടൂർ സ്കൂളിൽ നിന്നും ജെസ്സി, എം ടി എച്ച് എസ് വാളകം സ്കൂളിൽ നിന്നും റോജി, എൽ വി എച്ച് എസ് കടപ്പാ സ്കൂളിൽ നിന്നും അഞ്ജന പി എം എച്ച് എസ് ഇരുമ്പനങ്ങാട് സ്കൂളിൽ നിന്നും ആതിര, എം ജി ഡി എച്ച് എസ് ബോയ്സ് കുണ്ടറ സ്കൂളിൽ നിന്നും ജിനു, എം എ എം എച്ച് എസ് ചെങ്ങമനാട് സ്കൂളിൽ നിന്നും വീണ, എം വി ജി വി എച്ച് എസ് പേരൂർ സ്കൂളിൽ നിന്നും അജീന, കെ എൻ എൻ എം എച്ച് എസ് എസ് പവിത്രേശ്വരം സ്കൂളിൽ നിന്നും ആൻസി, ഗവൺമെന്റ് ബോയ്സ് എച്ച് എസ് എസ് കൊട്ടാരക്കര സ്കൂളിൽ നിന്നും ജേക്കബ്, ശ്രുതി, ജി.വി.എച്ച്എസ്ഇ ഇളമണ്ണൂർ സ്കൂളിൽ നിന്നും ആർദ്ര, സെന്റ് ഗ്രിഗോറിയസ് കൊട്ടാരക്കരയിൽ നിന്നും ആൻസി ഷാജി, സെൻമേരിസ് അടൂർ നിന്നും ശരണ്യ, എസ് കെ.വി.എച്ച്എസ് എസ് തൃക്കണ്ണമംഗൽ നിന്നും ശ്രീലക്ഷ്മി, ഞാൻ ഉൾപ്പെടുന്ന സ്കൂൾ ആയ ഗവൺമെന്റ് എച്ച് എസ് പൂയപ്പള്ളി സ്കൂളിൽ നിന്നും ഉണ്ണിമായ, ഗവൺമെന്റ്.H.S.Sവെട്ടിക്കവല സ്കൂളിൽ നിന്നും ഹന്ന രാജു, എം. ടി.എച്ച് എസ് ഗേൾസ് സ്കൂൾ കൊട്ടാരക്കരയിൽ നിന്നും ടിൻസി, എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ  സ്കൂളിൽ നിന്നും അമലേന്ദു, സെൻമേരിസ് എച്ച് എസ് കിഴക്കേക്കര സ്കൂളിൽ നിന്നും ശ്രുതി എന്നിങ്ങനെ ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി...ഓരോ അധ്യാപക വിദ്യാർത്ഥിനികൾക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് പറയാനുണ്ടായിരുന്നത് ലെസ്സൺ പ്ലാനുകൾ അനുസരിച്ച് ക്ലാസ് എടുത്തതിനെക്കുറിച്ചും സഹ അധ്യാപക വിദ്യാർത്ഥിനികളുടെ ക്ലാസുകൾ നിരീക്ഷിച്ചതിനെക്കുറിച്ചും അതിൽ നിന്ന് ലഭിച്ച പുതിയ ചില അറിവുകളും അങ്ങനെ വ്യത്യസ്തമായ ഓരോ അനുഭവങ്ങൾ വിദ്യാർത്ഥിനികൾ ഞങ്ങളോട് പങ്കുവെച്ചിരുന്നു..

       ഭാവിയിൽ ഒരു അധ്യാപിക അല്ലെങ്കിൽ അധ്യാപകനാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അധ്യാപനത്തിൽ നിന്ന് ലഭിച്ച കുറേ നല്ല പാഠങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ആദ്യഘട്ടത്തെ അധ്യാപന പരിശീലനത്തിൽ നിന്നും രണ്ടാംഘട്ട അധ്യാപന പരിശീലനം ഇവിടെ അവസാനിക്കുമ്പോൾ അധ്യാപനത്തിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരുപാട് അറിവുകളാണ് ഓരോ അധ്യാപക വിദ്യാർത്ഥിനികൾക്കും ലഭിച്ചതെന്ന് വിശ്വസിക്കുന്നു. ഓരോ അധ്യാപക വിദ്യാർത്ഥിനികളും അവരുടെ അധ്യാപന പരിശീലനത്തിന്റെ നല്ല ചില ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ച് കഴിഞ്ഞതോടെ രണ്ടാംഘട്ട അധ്യാപന പരിശീലനത്തിന്റെ റിഫ്ലക്ഷൻ സെക്ഷനു അവസാനം കുറിച്ചു . 









Monday 31 July 2023

FINAL DAY OF SECOND PHASE SCHOOL INTERNSHIP

        ബി. എഡ് പാഠ്യപദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട സ്കൂൾ ഇന്റേൺഷിപ്പ്ന്റെ അവസാന ദിനം  ആയിരുന്നു ഇന്ന്. അധ്യാപന പരിശീലനത്തിന്റെ രണ്ടാം ഘട്ടം വളരെ നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞതായി വിശ്വസിക്കുന്നു. 9 മണിക്ക് തന്നെ ഇന്ന് സ്കൂളിൽ എത്തിച്ചേർന്നു ആദ്യത്തെ പിരീഡ് ആണ് എനിക്ക് ക്ലാസ് ഉണ്ടായിരുന്നത് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തിയതിന്റെ മാർക്ക് അറിയുന്നതിനായി കുട്ടികൾക്ക് പേപ്പർ നൽകി. അച്ചീവ് മെന്റ്  ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനികൾക്ക് ചെറിയതോതിലുള്ള ഒരു പ്രോത്സാഹന സമ്മാനവും നൽകിയിരുന്നു സ്കൂളിലെ അവസാന ദിനമായതിനാൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് യാത്ര പറഞ്ഞു എന്റെ അധ്യാപന രീതിയെ കുറിച്ചുള്ള അഭിപ്രായങ്ങളും പറഞ്ഞു കുട്ടികളും എനിക്ക് യാത്ര പറഞ്ഞിരുന്നു.

   ഞങ്ങൾ 7 അധ്യാപക വിദ്യാർത്ഥിനികൾ ആണ് ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളിയിൽ അധ്യാപക പരിശീലനം നടത്തിയിരുന്നത് ആദ്യഘട്ടം പോലെ തന്നെ രണ്ടാംഘട്ടവും വിജയകരമായി തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് സന്തോഷം തോന്നിയിരുന്നു മറ്റ് അധ്യാപക വിദ്യാർത്ഥിനികളുടെ ക്ലാസുകൾ നിരീക്ഷിക്കുന്നതിനും അതിൽനിന്നും പുതിയ അധ്യാപന രീതികൾ മനസ്സിലാക്കുന്നതിനും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും മറ്റും തിരിച്ചറിയാൻ കഴിഞ്ഞതുമാണ് അധ്യാപന പരിശീലനത്തിൽ ലഭിച്ച ഒരു അവസരമായി തോന്നുന്നത്. ഇനിയും മെച്ചപ്പെട്ട രീതിയിൽ തന്നെ ക്ലാസ് എടുക്കാൻ കഴിയും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായി ഇന്ന് ഞങ്ങൾ ഏഴ് പേരും ചേർന്ന് അധ്യാപകരോടും യാത്ര പറഞ്ഞു വളരെ സന്തോഷത്തോടുകൂടി തന്നെ അധ്യാപകർ ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും ആശംസകളും നൽകുകയുണ്ടായി.

  അധ്യാപന പരിശീലനത്തിലൂടെ അധ്യാപനത്തിന്റെ പുതിയ തലങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ പഠിക്കാനും കഴിഞ്ഞു. അധ്യാപന നാളുകളിൽ ചില പോരായ്മകൾ ഒക്കെ സംഭവിച്ചിരുന്നുവെങ്കിലും അവയൊക്കെ തരണം ചെയ്ത് കുട്ടികളെ നല്ല രീതിയിൽ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ഞാൻ വിശ്വസിക്കുന്നു അധ്യാപനത്തിൽ വരുത്തേണ്ട മാറ്റങ്ങളും പോരായ്മകളും തിരിച്ചറിഞ്ഞ് കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് എന്റെ അധ്യാപനത്തെ നിലനിർത്താൻ കഴിയും എന്ന വിശ്വാസത്തോടെയാണ് എനിക്ക് രണ്ടാംഘട്ട  ഇന്റേൺഷിപ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞത്.













Saturday 29 July 2023

SCHOOL INTERNSHIP DAY :35

   അധ്യാപന പരിശീലനത്തിന്റെ 35 ദിനമായിരുന്ന 29 /7/ 23 ശനിയാഴ്ച  സ്കൂൾ പ്രവർത്തി ദിനമായിരുന്നു രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസ് ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് പാഠഭാഗങ്ങൾ എല്ലാം പഠിപ്പിച്ചു കഴിഞ്ഞതിനാൽ ഇത് അച്ചീന്റെ ടെസ്റ്റ് നടത്തുകയുണ്ടായി പഠിപ്പിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യങ്ങൾ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ടെസ്റ്റ് നടത്തിയത് 30 കുട്ടികളാണ് ടെസ്റ്റ് അറ്റൻഡ് ചെയ്തത് 25 മാർക്കിന്റെ ടെസ്റ്റ് ഒരു മണിക്കൂർ സമയം നൽകിയാണ് ടെസ്റ്റ് നടത്തിയിരുന്നത്. പാഠഭാഗങ്ങൾ പഠിപ്പിച്ച് കൃത്യമായി തന്നെ അച്ചീവ്മെന്റ് ടെസ്റ്റ് നടത്താൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം പി.എസ്‌.സി എക്സാം ഉള്ളതിനാൽ സ്കൂൾ ഉച്ചവരെ പ്രവർത്തനം ഉണ്ടായിരുന്നുള്ളൂ.

                     ACHIEVEMENT TEST


Thursday 27 July 2023

SCHOOL INTERNSHIP DAY:34

       അസംബ്ലിയോട്  കൂടിയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ഈശ്വര പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു കൂടാതെ പ്രതിജ്ഞയും പത്രവാർത്ത അവതരണവും ചിന്താവിഷയവും അവതരണവും ഉണ്ടായിരുന്നു. കൂടാതെ ചാന്ദ്രയാൻ ദിനത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ പ്രത്യേകം അനുമോദനം നൽകിയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ഹിന്ദു ടീച്ചർ അവർക്കുള്ള സമ്മാനങ്ങൾ നൽകി.
    







    കൂടാതെ ഉച്ചയ്ക്കുശേഷം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായുള്ള വാക്മയം ഭാഷാ പരിശുദ്ധി പരീക്ഷ മത്സരവും നടത്തിയിരുന്നു.
    അബ്ദുൾ കലാം ഓർമ്മ ദിനമായ ഇന്ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉപഗ്രഹവിക്ഷേപണവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും പ്രസംഗമത്സരവും നടത്തിയിരുന്നു.









                   
     ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ അവസാന പാഠഭാഗമായ വർഷണം എന്ന പാഠഭാഗം ആശയമാണ് ഇന്ന് ഞാൻ എടുത്തിരുന്നത് ഐ.സി.ടി ലെസ്സൺ പ്ലാൻ അനുസരിച്ചാണ് ക്ലാസുകൾ എടുത്തിരുന്നത്. അന്തരീക്ഷത്തിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെ കുറിച്ചുള്ള ഒരു ഡയഗ്രം പ്രദർശിപ്പിച്ചാണ് ആമുഖം നൽകിയത് ശേഷംവർഷണത്തിന്റ വിവിധ രൂപങ്ങളുടെ ചിത്രങ്ങൾ ക്ലാസിൽ നൽകി അവയുടെ നിർവചനം നൽകുന്നതിനും മഴ രൂപംകൊള്ളുന്നതിന്റെ വിവിധ ഗ്രാഫിക്കൽ ചിത്രീകരണത്തിന്റെ സഹായത്തോടുകൂടി അവയ്ക്ക് വിശദീകരണം നൽകുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളുമാണ് നൽകിയിരുന്നത്. പൂർണ്ണമായും ഐ.സി.ടിയിൽ അധിഷ്ഠിതമായ ക്ലാസ് റൂം പ്രവർത്തനങ്ങളാണ് നൽകിയിരുന്നത്. ഐ സി ടി ലെസ്സൺ പ്ലാനുകളുടെ അടിസ്ഥാനത്തിലുള്ള ക്ലാസ് എടുത്തപ്പോൾ മറ്റു ക്ലാസുകളെ അപേക്ഷിച്ച് കുട്ടികൾ അല്പം കൂടി ശ്രദ്ധ നൽകുന്നതായും പഠന പ്രവർത്തനങ്ങളിൽ പങ്കാളിത്തവും ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു.









Wednesday 26 July 2023

SCHOOL INTERNSHIP DAY: 33

 രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. എനിക്ക് ആദ്യത്തെ പീരീഡാണ് ക്ലാസ്സ് ഉണ്ടായിരുന്നത് മൂന്നാമത്തെ പിരീഡും സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചതിനാൽ ലെസ്സൺ പ്ലാനുകൾ അനുസരിച്ച് രണ്ട് പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഉച്ചയ്ക്കുശേഷം മാത്തമാറ്റിക്സ് ക്ലബ്ബിന്റെ സെലക്ഷൻ പ്രോസസും ആർട് ഗാലറിയിൽ വച്ച് നടന്നിരുന്നു.

    ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ അന്തരീക്ഷത്തിലെജലം,ഘനീകരണ രൂപങ്ങൾ എന്നീ പാഠഭാഗങ്ങളാണ് ഇന്ന് ക്ലാസ് എടുത്തിരുന്നത്. അന്തരീക്ഷത്തിലെ ജലം എന്ന പാഠഭാഗത്തിൽ ആർദ്രത, കേവല ആർദ്രത, പൂരിതാവസ്ഥ, തുഷാരംഗം ആപേക്ഷികാർദ്രത എന്നിവ ഓരോന്നിനെക്കുറിച്ചും വിശദമായി പഠിപ്പിച്ചിരുന്നു.

     മൂന്നാമത്തെ പിരീഡ്  ഘനീകരണ രൂപങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കി ഐ.സി.ടി ലെസ്സൺ പ്ലാനുകൾ അനുസരിച്ചാണ് ക്ലാസ് എടുത്തിരുന്നത്. ജലത്തിന്റെ മൂന്ന് അവസ്ഥകൾ കാണിക്കുന്ന ആനിമേഷൻ ചിത്രീകരണത്തിന്റെ സഹായത്തോടുകൂടി പാഠഭാഗം ആശയത്തിന് ആമുഖം നൽകി അവയിലൂടെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പ്രധാന ആശയമായ ഘനീകരണ രൂപത്തിലേക്ക് കടന്നു. ശേഷം ഘനീകരണം എന്ന പ്രക്രിയയെക്കുറിച്ച് പി പി ടി യിലൂടെ ക്ലാസ്സിൽ പ്രദർശിപ്പിച്ച അവയ്ക്ക് വിശദീകരണം നൽകി. ഘനീകരണത്തിന്റെ വിവിധരൂപങ്ങൾ ഉൾപ്പെടുന്ന പദസൂര്യൻ പൂർത്തിയാക്കുന്നതിനും, രൂപത്തിന്റെ അടിസ്ഥാനത്തിലുള്ള മേഘങ്ങളുടെ വർഗ്ഗീകരണത്തെക്കുറിച്ചും, ഉയരത്തിന്റെ അടിസ്ഥാനത്തിലുള്ള മേഘങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട ഫ്ലോചാർട്ട് പൂർത്തീകരിക്കുന്നതിനും തുടങ്ങിയ ക്ലാസ്സ് റൂം പ്രവർത്തനങ്ങളാണ് നൽകിയിരുന്നത്. സാധാ ലെസ്സൺ പ്ലാനുകളിൽ നിന്നും ഐസിടി ലെസ്സൺ പ്ലാനുകൾ ഉപയോഗിച്ച് ക്ലാസുകൾ എടുത്തിരുന്നത് കൂടുതൽ കാര്യക്ഷമമായി തോന്നിയിരുന്നു.

Tuesday 25 July 2023

SCHOOL INTERNSHIP DAY: 32

 ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസുകൾ ഉണ്ടായിരുന്നത് രണ്ടാമത്തെ പിരീഡും സബ്സ്റ്റിറ്റ്യൂഷൻ  ലഭിച്ചതിനാൽ രണ്ട് പാഠഭാഗങ്ങൾ ഇന്ന്  പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ താപനില,താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നീ രണ്ടു പാഠഭാഗങ്ങളാണ് ഇന്ന് ക്ലാസുകൾ എടുത്തിരുന്നത്.

    രാവിലെ 9:45ന് ആദ്യത്തെ പിരീഡ് ആരംഭിച്ചു താപനില എന്ന പാഠഭാഗം ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു ഓഡിയോയും, വാർത്ത അവതരണവും ആണ് ക്ലാസ്സിൽ നൽകിയിരുന്നത്, ആശയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് പാഠഭാഗം ആശയത്തിലേക്ക് പ്രവേശിച്ചു. ഒന്നാമത്തെ പ്രവർത്തനമായി രണ്ട് ജില്ലകളിലെ താപനില വിവരങ്ങൾ ക്ലാസിൽ പ്രദർശിപ്പിച്ചിരുന്നു അവ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ദൈനിക താപാന്തരം, ദൈനിക ശരാശരി താപനില എന്നിവ കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകി. രണ്ടാമത്തെ പ്രവർത്തനമായി ഭൂപടം നിരീക്ഷിച്ചു സമതാപ രേഖകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് നൽകിയിരുന്നത്. പാഠഭാഗം ക്രോഡീകരണവും പുനര അവലോകന ചോദ്യങ്ങളും തുടർ പ്രവർത്തനവും നൽകി പത്തരയോടെ കൂടി ഒന്നാമത്തെ പിരീഡ് അവസാനിപ്പിക്കാൻ കഴിഞ്ഞു.

     രണ്ടാമത്തെ പിരീഡ് 10 30 ന് ആരംഭിച്ചു താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്ന പാഠഭാഗം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചാണ് ആമുഖം നൽകിയത്. ശേഷം താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. അക്ഷാംശസ്ഥാനം താപ വിതരണത്തെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് വിശദമാക്കാൻ കുട്ടികൾക്ക് അവസരം നൽകി. അതുമായി ബന്ധപ്പെട്ട ഒരു ചിത്രം ക്ലാസിൽ പ്രദർശിപ്പിക്കുന്നു. ചിത്രം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ സൂര്യരശ്മികളുടെ പതന കോണിൽ ഉണ്ടാകുന്ന ചരുവിനെ കുറിച്ചും ഊർജ്ജനഷ്ടം ഉണ്ടാകുന്നതിനെക്കുറിച്ചും മനസ്സിലാക്കുന്നു.രണ്ടാമത്തെപ്രവർത്തനമായി താപവിതരണത്തിൽ ഉയരത്തിന്റെ സ്വാധീനം മനസ്സിലാക്കുന്നതിനായി സമുദ്രനിരപ്പിലെ താപനില കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്നു. അതുമായി ബന്ധപ്പെട്ട ഒരു ചിത്രം ക്ലാസിൽ പ്രദർശിപ്പിച്ചു കൊണ്ടാണ്  അവ കുട്ടികൾ കണ്ടെത്തിയത്.മൂന്നാമത്തെ പ്രവർത്തനമായി താപ വിതരണത്തിൽ കാറ്റുകളുടെ സ്വാധീനത്തെ കുറിച്ച് മനസ്സിലാക്കുന്നതിനായി അവയുമായി ബന്ധപ്പെട്ട ചില വാർത്ത തലക്കെട്ടുകൾ ക്ലാസ്സിൽ പ്രവേശിപ്പിച്ചു. താപ വിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ അക്ഷാംശ സ്ഥാനം, സമുദ്ര സാമീപ്യം,ഉയരം ,കാറ്റുകൾ കുറിച്ച് പാഠഭാഗ ക്രോഡീകരണം നൽകി നൽകി ചോദ്യങ്ങൾ ചോദിച്ചു തുടർ പ്രവർത്തനവും നൽകി ക്ലാസുകൾ അവസാനിപ്പിക്കാൻ കഴിഞ്ഞു.


Monday 24 July 2023

7TH WEEKEND REFLECTION(24/7/23)

    സ്കൂളിലെ അധ്യാപന പരിശീലനത്തിന്റെ ഏഴാമത്തെ ആഴ്ച പൂർത്തിയാക്കിയതിനു ശേഷമുള്ള റിഫ്ലക്ഷൻ 24 /7/ 23 രാത്രി 7 മണിക്ക് ഓൺലൈൻ ആയിട്ടാണ് നടന്നത് ഓപ്ഷണൽ റിഫ്ലക്ഷൻ ഷീജ ടീച്ചറിന്റെ നേതൃത്വത്തിൽ ആയിരുന്നു നടന്നിരുന്നത് കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും അനുഭവങ്ങളും ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം പങ്കുവെച്ചിരുന്നു 13 അധ്യാപക വിദ്യാർത്ഥിനികൾ ഓൺലൈൻ റിഫ്ലക്ഷനിൽ ഹാജരായിരുന്നു. 

   ആദ്യമായി എസ് എൻ എസ് എം ഇളമ്പള്ളൂർ സ്കൂളിനെ പ്രതിനിധീകരിച്ച് ജിതിൻ, വിക്ടർ എന്നീ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത് അവർക്ക് ഒബ്സർവേഷണുകൾ പൂർത്തിയായി എന്നും സ്കൂളിൽ യൂണിറ്റ് എക്സാം നടക്കുന്നതായും പറഞ്ഞിരുന്നു. അടുത്തതായി എം ജി ഡി സ്കൂൾ ബോയ്സ് കുണ്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് കല്യാണി, അക്ഷയ്, ആര്യ എന്നീ അധ്യാപക വിദ്യാർത്ഥികൾ സംസാരിച്ചിരുന്നു അവരും പാഠഭാഗങ്ങൾ പഠിപ്പിച്ചു കഴിയാറായി എന്നും അച്ചീവ്മെന്റ്ടെസ്റ്റ്‌ നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായും പറഞ്ഞിരുന്നു. അടുത്തതായി എസ് കെ വി എച്ച് എസ് തൃക്കണ്ണമംഗൽ സ്കൂളിൽ നിന്നും അശ്വതി, ആശ എന്നീ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. പാഠഭാഗങ്ങൾ ലെസ്സൺ പ്ലാൻ അനുസരിച്ച് എടുത്തു കഴിയാറായി എന്നും ഒബ്സർവേഷണകൾ പൂർത്തിയായി എന്നും അവർ പറഞ്ഞിരുന്നു കൂടാതെ അവിടെ കഴിഞ്ഞ ആഴ്ച യോഗ ക്ലാസുകൾ നടത്തിയിരുന്നതായും പറഞ്ഞു.അടുത്തതായി ഞാൻ ഉൾപ്പെടുന്ന സ്കൂൾ ആയ ഗവൺമെന്റ് എച്ച് എസ് പൂയപ്പള്ളി സ്കൂളിലെ പ്രതിനിധീകരിച്ച് ഞാനും ഉണ്ണിമായ എന്ന അധ്യാപക വിദ്യാർത്ഥിനിയും സംസാരിച്ചു. കഴിഞ്ഞ ആഴ്ച സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ജൂലൈ 21ന് നടന്ന ചാന്ദ്രയാൻ ദിനാചരണ പ്രവർത്തനങ്ങൾ അതിന്റെ ഭാഗമായി ക്വിസ് മത്സരം പോസ്റ്റർ പ്രദർശനം എന്നിവ നടത്തിയിരുന്നു എനിക്ക് കഴിഞ്ഞ ആഴ്ചയോടുകൂടി ഒബ്സർവേഷണങ്ങളും പൂർത്തിയായിരുന്നു അച്ചീടെ ടെസ്റ്റിനായുള്ള തയ്യാറെടുപ്പുകളും  നടത്തുന്നതായി ഞങ്ങൾ പറഞ്ഞിരുന്നു. അടുത്തതായി ഗവൺമെന്റ് എച്ച് എസ് വെട്ടിക്കവല സ്കൂളിൽ നിന്നും ആതിര,അഞ്ജലി എന്നീ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചിരുന്നത്. അവസാനമായി മാർത്തോമ ഗേൾസ് ഹൈസ്കൂൾ കൊട്ടാരക്കരയിൽ നിന്നും അപർണ തസ്നിം എന്നീ അധ്യാപക വിദ്യാർത്ഥിനികൾ കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ അനുഭവങ്ങൾ പങ്കുവെച്ചു.എല്ലാ അധ്യാപക വിദ്യാർത്ഥിനികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതിനുശേഷം ടീച്ചർ വേണ്ടുന്ന നിർദ്ദേശങ്ങളും നൽകി. രാത്രി എട്ടുമണിയോടുകൂടി ഓൺലൈൻ റിഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു.





FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...