Sunday 19 February 2023

7th WEEKEND REFLECTION (13/2/23 to 18/2/23)

Day:30



Day:31


Diagnostic Test




Day:32





Day:33




Day:34


Weekend Reflection(optional)

അധ്യാപന പരിശീലനത്തിന്റെ പരിശീലനത്തിന്റെ 7 ആഴ്ച പൂർത്തിയാക്കിയതിനു ശേഷമുള്ള റിഫ്ലക്ഷൻ ഓപ്ഷണൽ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ 18/2/23 ശനിയാഴ്ച ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിച്ചത്. രാത്രി 7 മണിക്കാണ് ഓപ്ഷണൽ റിഫ്ലക്ഷൻ ആരംഭിച്ചത് 7 അധ്യാപക വിദ്യാർത്ഥിനികൾ ആണ് ഓൺലൈൻ റിഫ്ലക്ഷനിൽ ഹാജരായിരുന്നത് ഓരോ അധ്യാപക വിദ്യാർത്ഥിനികൾക്കും കഴിഞ്ഞ ഒരാഴ്ചയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനായി അവസരം നൽകി.

   ആദ്യമായി മാർത്തോമാ ഗേൾസ് ഹൈസ്കൂൾ കൊട്ടാരക്കര നിന്നും തസ്‌നി എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ഒരാഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചത് സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങളും അധ്യാപന രീതിയിൽ വന്ന ചിലമാറ്റങ്ങളുംകുറിച്ചുംസംസാരിക്കുകയുണ്ടായി. അച്ചീവ്മെന്റ് ടെസ്റ്റിന് ആയുള്ള തയ്യാറെടുപ്പുകൾ  നടക്കുന്നു എന്നും പറഞ്ഞിരുന്നു അടുത്തതായി ഗവൺമെന്റ് എം എച്ച് എസ് വെട്ടിക്കവല സ്കൂളിനെ പ്രതിനിധീകരിച്ച് ആതിര എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് അനുഭവങ്ങൾ പങ്കുവെച്ചത്.. ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തിയതിനുശേഷം ഉള്ള വിവരങ്ങളും ക്ലാസ് റൂം കൈകാര്യം ചെയ്യുന്നതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞതായും പറഞ്ഞു പാഠഭാഗങ്ങൾ പഠിപ്പിച്ചു പൂർത്തിയാക്കാൻ കഴിയുന്നുണ്ടെന്നും പറഞ്ഞിരുന്നു.അതിനുശേഷം എസ് കെ വി എച്ച് എസ് എസ് തൃക്കണ്ണമംഗലം സ്കൂളിനെ പ്രതിനിധീകരിച്ച് ആശാ അശ്വതി തുടങ്ങിയ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. ക്ലാസുകൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നു എന്നും ഡയഗ്നോസ്റ്റിക് ടെസ്റ്റ്‌ നടത്തിയതിനെ കുറിച്ചും പറഞ്ഞു. അടുത്തതായി എം ജി ഡി ബോയ്സ് കുണ്ടറ സ്കൂളിലെ പ്രതിനിധീകരിച്ച് കല്യാണി അക്ഷയ് എന്നീ അധ്യാപക വിദ്യാർത്ഥിനികളും, ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി, പ്രതിനിധീകരിച്ച് ഞാനും ഉണ്ണിമായ എന്ന അധ്യാപക വിദ്യാർത്ഥിനിയും കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ പറയുകയുണ്ടായി. ഏഴ് അധ്യാപക വിദ്യാർത്ഥിനികളും അവരുടേതായ അനുഭവങ്ങൾ പങ്കു വച്ചതിനുശേഷം അധ്യാപകയുടെ ഭാഗത്തുനിന്നും വേണ്ട നിർദേശങ്ങൾ നൽകി എട്ടു മണിയോടുകൂടി ഓൺലൈൻ റിഫ്ലക്ഷൻ അവസാനിച്ചു..


No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...