Saturday 11 February 2023

6th WEEKEND REFLECTION (06/02/23 to 11/2/23)

Day:25


Day:26



Day:27



Day:28




Day:29



 OPTIONAL REFLECTION

 സ്കൂളിലെ അധ്യാപന പരിശീലനത്തിന്റെ ആറാഴ്ച പൂർത്തിയാക്കിയതിനു ശേഷമുള്ള ഓപ്ഷണൽ റിഫ്ലക്ഷൻ 11/02/23 ശനിയാഴ്ച കോളേജിൽ സംഘടിപ്പിക്കുകയുണ്ടായി.

 ആദ്യമായി മാർത്തോമ ഗേൾസ് ഹൈസ്കൂൾ കൊട്ടാരക്കരയിൽ നിന്നും അപർണ എന്ന അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. ജനറൽ ഒബ്സർവേഷൻ നടന്നിരുന്നതായും ക്ലാസുകൾ നന്നായി എടുക്കാൻ കഴിഞ്ഞിരുന്നുവെന്നും പറയുകയുണ്ടായി. അടുത്തതായി എസ് എൻ എസ് എം ഇളമ്പല്ലൂർ സ്കൂളിൽ നിന്നും വിക്ടര്‍ എന്നീ അധ്യാപക വിദ്യാർത്ഥിനികൾ സംസാരിച്ചു. സ്കൂളിൽ നടന്ന പ്രധാന പരിപാടിയായ മാജിക് ഷോയെക്കുറിച്ചും ഒബ്സർവേഷന് വന്നിരുന്ന അധ്യാപകരുടെ നിർദ്ദേശങ്ങളും അവർ ഞങ്ങളോട് പങ്കുവെച്ചു. അടുത്തതായി ഗവൺമെന്റ് എം എച്ച് എസ് എസ് വെട്ടിക്കവല സ്കൂളിൽ നിന്നും ആതിര അഞ്ജലി എന്നീ അധ്യാപക വിദ്യാർത്ഥിനികൾ കഴിഞ്ഞ ഒരാഴ്ചയിലെ സ്കൂളിലെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. പാഠഭാഗങ്ങൾ നന്നായി പഠിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്നുവെന്നും പെട്ടെന്ന് പഠിപ്പിച്ചു തീർക്കാനുള്ള ഒരു സമ്മർദ്ദം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായും അവർ പറയുകയുണ്ടായി. അടുത്തതായി എസ് കെ വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ സ്കൂളിൽ നിന്നും ആശ ബിജി തുടങ്ങിയ അധ്യാപക വിദ്യാർത്ഥിനികളാണ് സംസാരിച്ചത് മധുരം മലയാളം പദ്ധതിയുടെ ഭാഗമായുള്ള പത്രവിതരണവും ലഹരി വിരുദ്ധ അവബോധം നൽകുന്നതിനുള്ള ക്ലാസ് തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾ കുറിച്ചാണ് അവർ സംസാരിച്ചിരുന്നത് ലെസ്സൺ പ്ലാനുകൾ അനുസരിച്ച് ക്ലാസ് എടുക്കാൻ കഴിയുന്നുണ്ടെന്നും അവർ പറയുകയുണ്ടായി. ഗവൺമെന്റ് എച്ച് എസ് പൂയപ്പള്ളി സ്കൂളിൽ നിന്നും ഞാനും ഉണ്ണിമായ എന്ന അധ്യാപക വിദ്യാർത്ഥിയും കൂടിയാണ് അനുഭവങ്ങൾ പങ്കുവെച്ചത് ഞങ്ങൾ കഴിഞ്ഞ ഒരാഴ്ചയിൽ സ്കൂളിൽ നടന്ന അധ്യാപന അനുഭവങ്ങളും പ്രധാന പ്രവർത്തനങ്ങളും അതിനോടൊപ്പം പറയുകയുണ്ടായി. അടുത്തതായി എം ജി ഡി ബോയ്സ് കുണ്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് അക്ഷയ് കല്യാണി എന്നീ. അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. ലെസ്സൺ പ്ലാനുകൾ അനുസരിച്ച് ക്ലാസുകൾ എടുക്കാൻ കഴിയുന്നുവെന്നും കഴിഞ്ഞ ഒരാഴ്ചയിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങളും അവർ പറഞ്ഞിരുന്നു. 11 മണിയോടുകൂടി ഓപ്ഷണൽ റിഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു.








No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...