Monday, 24 July 2023

SCHOOL INTERNSHIP DAY:31

   രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി എനിക്ക് ആദ്യത്തെ പിരീഡാണ് ക്ലാസ് ഉണ്ടായിരുന്നത് യൂണിറ്റ് പരീക്ഷയുടെ ചുമതലകൾ ഉച്ചയ്ക്കുശേഷം ലഭിച്ചിരുന്നു കൂടാതെ ക്ലാസ് ഒബ്സർവേഷണങ്ങളും നടത്തുകയുണ്ടായി രണ്ട് പീരിയഡുകൾ സബ്സ്റ്റിറ്റ്യൂഷൻ ലഭിച്ചതിനാൽ രണ്ട് പാഠഭാഗങ്ങൾ എടുക്കാൻ കഴിഞ്ഞിരുന്നു.

     ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ സർവ്വവും സൂര്യനാൽ എന്ന അധ്യായത്തിലെ അന്തരീക്ഷതാപന പ്രക്രിയകൾ, താപസന്തുലനം എന്നീ രണ്ട് പാഠഭാഗങ്ങളാണ് ഇന്ന് ക്ലാസുകൾ എടുത്തിരുന്നത്.  രാവിലെ 9:45ന് പിരീഡ് ആരംഭിച്ചു അന്തരീക്ഷ സ്ഥാപനപ്രക്രിയകളുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് പാഠഭാഗം ആശയത്തിലേക്ക് കടന്നത് ഒന്നാമത്തെ പ്രവർത്തനമായി വിവിധ പ്രദേശങ്ങളിലെ താപനില കാണിക്കുന്ന രണ്ട് ഭൂപടങ്ങളുടെ ചിത്രങ്ങൾ ക്ലാസിൽ പ്രദർശിപ്പിക്കുന്നു. ചിത്രങ്ങളെ അടിസ്ഥാനമാക്കി നൽകിയിരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകി അതിനായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചാണ് പ്രവർത്തനം നൽകിയത്. രണ്ടാമത്തെ പ്രവർത്തനമായി വിവിധ താപവ്യാപന പ്രക്രിയകൾ ചിത്രങ്ങൾ പ്രദർശിപ്പിച്ച ശേഷം താപവ്യാപന പ്രക്രിയകൾക്ക് വിശദീകരണം നൽകാൻ വ്യക്തിഗതമായ അവസരം നൽകുന്നു.

      രണ്ടാമത്തെ പീരിയഡ് 11: 30ന് ആരംഭിച്ചു താപസന്തുലനം എന്ന പാഠഭാഗം പഠിപ്പിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസിൽ പ്രദർശിപ്പിക്കുന്നു ശേഷം ഒന്നാമത്തെ പ്രവർത്തനമായി ഹീറ്റ്ബ ജറ്റിന്റെ ചിത്രീകരണം ക്ലാസിൽ പ്രദർശിപ്പിച്ച അവയ്ക്ക് വിശദീകരണം നൽകി അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരങ്ങൾ കണ്ടെത്തുന്നു. രണ്ടാമത്തെ പ്രവർത്തനം അന്തരീക്ഷത്തിലെ ദൈനംദിന താപ സന്തുലനത്തെ കുറിച്ച്  വിശദീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. ശേഷം പാഠഭാഗം ആശയ ക്രോഡീകരണവും പുനരഅവലോകന ചോദ്യങ്ങളും തുടർപ്രവർത്തനവും നൽകി പീരിയഡ് അവസാനിപ്പിക്കാൻ കഴിഞ്ഞു.

Saturday, 22 July 2023

SCHOOL INTERNSHIP DAY: 30

  ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും എന്ന അധ്യായത്തിലെ നിർദ്ദേശകതത്വങ്ങൾ എന്ന പാഠഭാഗമാണ് ഇന്ന് ഞാൻ ക്ലാസ് എടുത്തത്. ജനറൽ ഒബ്സെർവഷൻ ഉള്ള ദിവസമായിരുന്നു ഇന്ന്. ടീച്ചർ ക്ലാസുകൾ ഒബ്സർവ് ചെയ്തതിനുശേഷം വേണ്ട നിർദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞു തന്നിരുന്നു.

   9:45ന് പീരിയഡ് ആരംഭിച്ചു ജനറൽ ഒബ്സർവേഷനായ് കോളേജിൽ നിന്നും വന്ന അച്ചു ടീച്ചറും കൃത്യസമയത്ത് തന്നെ ക്ലാസ്സിൽ എത്തിയിരുന്നു ആമുഖം നൽകിയത് വിവിധ വാർത്ത തലക്കെട്ടുകൾ അടങ്ങുന്ന ഒരു കൊളാഷ് ആയിരുന്നു അതിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പാഠഭാഗത്തിലേക്ക് പ്രവേശിച്ചു. ഒന്നാമത്തെ പ്രവർത്തനവുമായി മൗലികാവകാശങ്ങളും നിർദ്ദേശക തത്വങ്ങളുടെയും സവിശേഷതകൾ ഉൾപ്പെടുന്ന പട്ടിക പൂർത്തീകരിക്കാനാണ് കുട്ടികൾക്ക് അവസരം നൽകിയത് അതുമായി ബന്ധപ്പെട്ട ചാർട്ട് ക്ലാസിൽ പ്രദർശിപ്പിച്ചു കുട്ടികൾ ഓരോരുത്തരായി വന്നു പട്ടിക ക്രമീകരിച്ചു. രണ്ടാമത്തെപ്രവർത്തനംനിർദ്ദേശകതത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഓരോ കുട്ടികൾ വീതം പ്രവർത്തനം അവതരിപ്പിച്ചു. ശേഷം പാഠഭാഗം ആശയങ്ങളുടെ ക്രോഡീകരണം നൽകി പുനര അവലോകനം ചോദ്യങ്ങളും ചോദിച്ച് തുടർപ്രവർത്തനവും നൽകി കൃത്യസമയത്ത് തന്നെ പീരിയഡ് അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നു.

 ക്ലാസ് കണ്ടതിനുശേഷം ജനറൽ ഒബ്സർവേഷൻ ആയി വന്ന ടീച്ചർ ക്ലാസുകളെക്കുറിച്ച് നല്ല അഭിപ്രായങ്ങളും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് പറഞ്ഞു തന്നിരുന്നു.



Friday, 21 July 2023

SCHOOL INTERNSHIP DAY:29

      ചാന്ദ്രയാൻ ദിനം ആയിരുന്നതിനാൽ അതിനോടനുബന്ധിച്ചുള്ള പോസ്റ്റർ പ്രദർശന മത്സരവും ക്വിസ് മത്സരവും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും എന്ന അദ്ധ്യായത്തിലെ മൗലിക കർത്തവ്യങ്ങൾ എന്ന ഭാഗമാണ് ഇന്ന് ഞാൻ ക്ലാസ് എടുത്തത്.ജ്യൂറിസ് പ്രോഡൻഷ്യൽ മാതൃകയിലാണ്  പാഠഭാഗം ആശയം കുട്ടികൾക്ക് പറഞ്ഞുകൊടുത്തത്. കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മൗലിക കർത്തവങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിൽ ആശയപരമായ സംവാദങ്ങളിലൂടെയാണ് ക്ലാസ്സ് മുന്നോട്ട് കൊണ്ടുപോയത്. കുട്ടികൾ മൗലിക കർത്തവ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെട്ട പ്രധാന കർത്തവ്യങ്ങൾ തിരിച്ചറിയുകയും ചെയ്തു.





Thursday, 20 July 2023

SCHOOL INTERNSHIP DAY :28

    രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയും ഉണ്ടായി. എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് കൂടാതെ ഉച്ചയ്ക്കുശേഷം പരീക്ഷ ചുമതലകളും ലഭിച്ചിരുന്നു ഡയഗ്നോസ്റ്റിക് ടെസ്റ്റിന്റെ ഭാഗമായുള്ള റെമഡിയിൽ ടീച്ചിങ് നടത്തിയിരുന്നു. റെമഡിയിൽ ടീച്ചിങ്ങിലൂടെ മധ്യകാല വിദ്യാഭ്യാസം, പൗരസ്ത്യ റോമാ സാമ്രാജ്യം, വിശുദ്ധ റോമാസാമ്രാജ്യം, മധ്യകാല വാണിജ്യം തുടങ്ങിയ പാഠഭാഗങ്ങൾക്കാണ് റെമഡിയിൽ ടീച്ചിംഗ് നൽകിയിരുന്നത്.

Wednesday, 19 July 2023

SCHOOL INTERNSHIP DAY: 27

    രാവിലെ 9 മണിയോടുകൂടി സ്കൂളിൽ എത്തിച്ചേർന്നു.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയുണ്ടായി. രണ്ടാമത്തെ ഓപ്ഷണൽ ഒബ്സർവേഷൻ ഉള്ള ദിവസമായിരുന്നു ഇന്ന്. എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് ഓപ്ഷണൽ ഒബ്സർവേഷന്റെ ഭാഗമായി ടീച്ചർ ക്ലാസ് കണ്ട് വേണ്ട നിർദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞുതരികയുണ്ടായി. ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും എന്ന അധ്യായത്തിലെ ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്ന പാഠഭാഗമാണ് ഇന്ന് ഞാൻ ക്ലാസ് എടുത്തത്. അതിനാവശ്യമായി ആമുഖത്തിനായി നൽകിയത് മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ആയിരുന്നു. ശേഷം ഭരണഘടനപരമായ പരിഹാരം കാണാനുള്ള അവകാശവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളും ക്രോഡീകരണവും നൽകി ക്ലാസ് അവസാനിപ്പിക്കാൻ കഴിഞ്ഞു.






Sunday, 16 July 2023

6th WEEKEND REFLECTION (16/07/23)


        സ്കൂളിലെ അധ്യാപന പരിശീലനത്തിന്റെ ആറാമത്തെ ആഴ്ച പൂർത്തിയാക്കിയതിനുശേഷം ഉള്ള വീക്കെൻഡ് റിഫ്ലക്ഷൻ 16 /7/ 23  രാത്രി 7 മണിക്ക് ഓപ്ഷണൽ ടീച്ചറായ ഷീജ ടീച്ചറിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയിട്ടാണ് നടന്നത്  നടന്നത്. ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം കഴിഞ്ഞ ഒരാഴ്ചയിലെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആദ്യമായി  S N S M H S  ഇളമ്പള്ളൂർ സ്കൂളിനെ പ്രതിനിധീകരിച്ച് വിക്ടർ ജിതിൻ എന്നീ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. കഴിഞ്ഞ ഒരാഴ്ചയിൽ നടന്ന പ്രവർത്തനങ്ങളും അധ്യാപക അനുഭവങ്ങളും പങ്കുവെച്ചിരുന്നു.  അടുത്തതായി S. K V H S S തൃക്കണ്ണമംഗൽ സ്കൂളിനെ പ്രതിനിധീകരിച്ച് ആശ അശ്വതി ബിജി എന്നീ അധ്യാപക വിദ്യാർത്ഥിനികൾ സംസാരിച്ചു. ക്ലാസുകൾ നന്നായി എടുക്കാൻ കഴിയുന്നു എന്നും അധ്യാപകർ ഒബ്സർവേഷന് വന്നതിന്റെ അനുഭവങ്ങളും അവർ പറഞ്ഞിരുന്നു. അടുത്തതായി മാർത്തോമാ ഗേൾസ് ഹൈസ്കൂൾ കൊട്ടാരക്കര സ്കൂളിനെ പ്രതിനിധീകരിച്ച് തസ്‌നി അപർണ്ണ എന്നീ അധ്യാപക വിദ്യാർത്ഥിനികൾ സംസാരിച്ചു. കഴിഞ്ഞ ആഴ്ചയിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ അതിന്റെ ഭാഗമായി അവർക്ക് ലഭിച്ചിരുന്ന ചുമതലകളെ കുറിച്ചും  അവർ സംസാരിക്കുകയുണ്ടായി. അടുത്തതായി Govt. M H S S വെട്ടിക്കവല സ്കൂളിൽ നിന്നും അഞ്ജലി,ആതിര എന്നീ അധ്യാപക വിദ്യാർത്ഥിനികൾ ആണ് സംസാരിച്ചത്. ഒബ്സർവേഷൻ വന്നിരുന്നതായി ക്ലാസ് റൂം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായും അവർ പറഞ്ഞിരുന്നു. അടുത്തതായി Govt. H S പൂയപ്പള്ളി സ്കൂളിനെ പ്രതിനിധീകരിച്ച് ഞാനും ഉണ്ണിമായ എന്ന അധ്യാപക വിദ്യാർത്ഥിനിയും ആണ് അനുഭവങ്ങൾ പങ്കുവെച്ചത്. ഞങ്ങൾക്കും കഴിഞ്ഞ ആഴ്ച ഓപ്ഷണൽ റിഫ്ലക്ഷൻ നടന്നതായും അതിന്റെ അനുഭവങ്ങളും പങ്കുവെച്ചു. MGD ബോയ്സ് കുണ്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് അക്ഷയ് കല്യാണി എന്നീ അധ്യാപക വിദ്യാർത്ഥികൾ സംസാരിക്കുകയുണ്ടായി. ലെസ്സൺ പ്ലാനുകൾ അനുസരിച്ച് പാഠഭാഗങ്ങൾ പഠിപ്പിച്ചു കഴിയാറായി എന്നും ജനറൽ ഓപ്ഷണൽ ഒബ്സർവേഷനുകൾ നടന്നതായും അവർ പറയുകയുണ്ടായി. 13 അധ്യാപക വിദ്യാർത്ഥിനികളും കഴിഞ്ഞ ഒരാഴ്ചയിൽ നടന്ന സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. ഷീജ ടീച്ചർ വേണ്ട നിർദ്ദേശങ്ങളും നൽകിയിരുന്നു അച്ചീവ്മെന്റ്ടെസ്റ്റ് നടത്താൻ വേണ്ടിയുള്ള തയ്യാറെടുപ്പുകളും നടത്തണമെന്ന് പറഞ്ഞു തന്നുകൊണ്ട് രാത്രി എട്ടുമണിയോടുകൂടി ഓൺലൈൻ റീഫ്ലക്ഷൻ സെക്ഷൻ അവസാനിച്ചു.




 

Friday, 14 July 2023

SCHOOL INTERNSHIP DAY:26

       രാവിലെ 9 15ന് സ്കൂളിൽ എത്തിച്ചേർന്നു ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം സ്കൂളിൽ       ക്ലാസുകൾ ആരംഭിക്കുകയും ഉണ്ടായി എനിക്ക് ആദ്യത്തെ പിരീഡ് ആണ് ക്ലാസ് ഉണ്ടായിരുന്നത് അതിനുശേഷം സ്കൂൾ ലൈബ്രറിയിൽ നടക്കുന്ന പുസ്തകോത്സവത്തിന് ചില ചുമതലകൾ ലഭിച്ചിരുന്നു കൂടാതെ ഉച്ചയ്ക്ക് ശേഷം യൂണിറ്റ് പരീക്ഷയുടെ ക്ലാസ് ഡ്യൂട്ടികളും ലഭിച്ചിരുന്നു. ഇന്ന് ഒമ്പതാം ക്ലാസിൽ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവ്യങ്ങളും എന്ന അധ്യായത്തിലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം എന്നീ പാഠഭാഗമാണ് പഠിപ്പിക്കാനായി തയ്യാറെടുത്തിരുന്നത് അതിനാവശ്യമായ പഠന ഉപകരണങ്ങളും പഠനപ്രവർത്തനങ്ങളും നടത്തി ക്ലാസുകൾ എടുക്കാൻ കഴിഞ്ഞിരുന്നു.

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...