Saturday 4 March 2023

LAST DAY OF SCHOOL INTERNSHIP


    ബി. എഡ്.  പാഠ്യപദ്ധതിയുടെ ഭാഗമായുള്ള സ്കൂൾ ഇന്ത്യൻ ഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ അവസാന ദിവസം ആയിരുന്നു ഇന്ന്. ആദ്യഘട്ടം വളരെ നല്ല രീതിയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞതായി വിശ്വസിക്കുന്നു. ഇന്ത്യൻ ഷിപ്പിന്റെ അവസാന ദിവസമായി ഇന്ന് രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നിരുന്നു ആറാമത്തെ പിരീഡ് ആണ് എനിക്ക് ഒമ്പതാം ക്ലാസിൽ ക്ലാസ് ഉണ്ടായിരുന്നത്.അച്ചീവ്മെന്റ് ടെസ്റ്റ് നടത്തിയതിന്റെ മാർക്ക് അറിയുന്നതിനായി കുട്ടികൾക്ക് പേപ്പർ നൽകി അച്ചീന്റെ ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനികൾക്ക് ചെറിയതോതിലുള്ള ഒരു പ്രോത്സാഹന സമ്മാനവും നൽകിയിരുന്നു. മധുര വിതരണം ചെയ്ത് അവരോട് യാത്ര  പറഞ്ഞു. ഒമ്പതാം ക്ലാസിലെ അഞ്ച് അധ്യായങ്ങൾ ലെസ്സൺ പ്ലാൻ അനുസരിച്ച് എടുത്തു പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു അത് സ്കൂളിലെയും അധ്യാപകരുടെയും ഒരു പിന്തുണയുടെ ഫലമായിരുന്നു. സ്കൂളിലെ അധ്യാപകരും നമ്മുടെ അധ്യാപന പരിശീലനം പൂർത്തിയാക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചവരാണ്.
   

    ഞങ്ങൾ ഏഴ് അധ്യാപക വിദ്യാർത്ഥിനികൾ ആണ് ഗവൺമെന്റ് ഹൈസ്കൂൾ പൂയപ്പള്ളി അധ്യാപക പരിശീലനം നടത്തിയിരുന്നത് അത് വിജയകരമായി തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നിയിരുന്നു മറ്റ് അധ്യാപക വിദ്യാർത്ഥിനികളുടെ ക്ലാസ് കാണുന്നതിനും അതിൽ നിന്നും പുതിയ അധ്യാപക രീതികൾ മനസ്സിലാക്കുന്നതിനും അവസരം ലഭിച്ചു. അധ്യാപരിശീലനത്തിൽ കൊണ്ടുവരേണ്ടതായ മാറ്റങ്ങളും ഇനിയും മെച്ചപ്പെട്ട രീതിയിൽ ക്ലാസ് എടുക്കാൻ കഴിയും എന്നും മനസ്സിലാക്കാൻ കഴിഞ്ഞു. അധ്യാപന പരിശീലനത്തിന്റെ അവസാന ദിവസം ആയതിനാൽ ഞങ്ങൾ ഏഴ് അധ്യാപക വിദ്യാർത്ഥിനികൾ ചേർന്ന് അധ്യാപകർക്ക് മധുരം നൽകി യാത്ര പറഞ്ഞു വളരെ സന്തോഷത്തോടുകൂടി തന്നെ അധ്യാപകർ നമുക്ക് യാത്ര നൽകിയത് ഞങ്ങളോടൊപ്പം ചേർന്ന് ഫോട്ടോകൾ എടുത്ത് നമ്മുടെ ചെറിയ സന്തോഷത്തിൽ പങ്കു ചേർന്നിരുന്നു..


  അധ്യാപന പരിശീലനത്തിനായി ആദ്യദിവസം വന്ന ഒരാളായി ആയിരുന്നില്ല അവസാന ദിവസമായി ഇന്ന് ഞാൻ സ്കൂളിൽ നിന്ന് പോകുന്നത് അധ്യാപനത്തിന്റെ പുതിയ തലങ്ങൾ മനസ്സിലാക്കാനും പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനും കഴിഞ്ഞു. അധ്യാപന നാളുകളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിൽ നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു എങ്കിലും അവയൊക്കെ തരണം ചെയ്തു കുട്ടികളെ പഠിപ്പിക്കുന്നതിൽ പരമാവധി ശ്രമിച്ചിരുന്നത് തന്നെ വിശ്വസിക്കുന്നു. അധ്യാപനത്തിന്റെ ചില പോരായ്മകൾ മാറ്റി ഇതിലും മെച്ചപ്പെട്ട രീതിയിൽ ക്ലാസ് എടുക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തോടെയാണ് ഇവിടെ നിന്ന് ഇറങ്ങാൻ കഴിയുന്നത്.




No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...