Monday 6 March 2023

9TH WEEKEND REFLECTION( 06/03/23)

    ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഒന്നാംഘട്ട അധ്യാപന പരിശീലനം പരിശീലനം പൂർത്തിയാക്കിയതിനു ശേഷമുള്ള അവസാനത്തെ വീക്കെൻഡ് റിഫ്ലക്ഷൻ 6/3/ 2023 കോളേജിലെ ജനറൽ ഹാളിൽ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപന പരിശീലനത്തിന്റെ പലതരത്തിലുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ 18 സ്കൂളിനെ പ്രതിനിധീകരിച്ച് ഓരോ അധ്യാപക വിദ്യാർത്ഥിനികൾ സംസാരിക്കുകയുണ്ടായി.
   ആദ്യമായി മാർത്തോമാ ഹൈസ്കൂൾ ആറുമുറിക്കട, പ്രതിനിധീകരിച്ച് സന്ദീപ് എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത് അധ്യാപന പരിശീലനത്തിൽ നിന്ന് ലഭിച്ച നല്ല അനുഭവങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നത്.വളരെയധികം ആത്മവിശ്വാസത്തോടെ അധ്യാപനം നല്ല രീതിയിൽ തന്നെ നിർവഹിക്കാൻ കഴിഞ്ഞതായി പറഞ്ഞു. ഗവൺമെന്റ് എച്ച്എസ് മുട്ടറ സ്കൂളിനെ പ്രതിനിധീകരിച്ച് അഞ്ജലി എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് അടുത്തതായി സംസാരിച്ചത്അധ്യാപന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളും പുതിയ ചില കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞതായും പറഞ്ഞിരുന്നു പ്ലാൻ അനുസരിച്ച് കൃത്യമായി തന്നെ 40 ക്ലാസുകൾ എടുത്തു പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു എന്നും പറയുകയുണ്ടായി.അടുത്തതായി ഗവൺമെന്റ് ഹൈസ്കൂൾ കുഴിമതിക്കാട്, പ്രതിനിധീകരിച്ച് അക്ഷയ എന്ന അധ്യാപക വിദ്യാർത്ഥിനിയാണ് സംസാരിച്ചത്. വളരെ നല്ല അനുഭവങ്ങളാണ് അവർക്കും പറയാനുണ്ടായിരുന്നത് തുടർന്ന് ഗവൺമെന്റ് ബോയ്സ് അടൂർ, സ്കൂളിനെ പ്രതിനിധീകരിച്ച് ജെസ്സി എന്ന അധ്യാപക വിദ്യാർത്ഥിനി താങ്കളുടെ അനുഭവങ്ങൾ പങ്കുവെച്ചു . അധ്യാപന പരിശീലനം തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു എന്നും അതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്നും പറയുകയുണ്ടായി. തുടർന്ന് എം ടി എച്ച് എസ് വാളകം സ്കൂളിനെ പ്രതിനിധീകരിച്ച് റോജി, ഗവൺമെന്റ് എച്ച് എസ് കടപ്പാ സ്കൂളിനെ പ്രതിനിധീകരിച്ച് നൂറ, എ ഇ പി എം എച്ച് എസ് ഇരുമ്പനങ്ങാട്, എംജി ഡി ബോയ്സ് കുണ്ടറ, ഗേൾസ് കൊട്ടാരക്കര, എം ബി ജി വി എച്ച് എസ് എസ് പേരൂർ, എം എ എം എച്ച് എസ് എസ് ചെങ്ങമനാട്, കെ എൻ എൻ എം എച്ച് എസ് എസ് പവിത്രേശ്വരം, സെൻമേരിസ് അടൂർ, എസ് എൻ എസ് എം എച്ച് എസ് ഇളമ്പള്ളൂർ, എസ് കെ വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ, ഗവൺമെന്റ് എച്ച് എസ് പൂയപ്പള്ളി, മാർത്തോമാ ഹൈസ്കൂൾ ഫോർ ഗേൾസ് കൊട്ടാരക്കര, തുടങ്ങി ഓരോ സ്കൂളിൽ നിന്നും ഓരോ അധ്യാപക വിദ്യാർത്ഥിനികൾ വീതം അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. ആദ്യഘട്ടത്തെ അധ്യാപന പരിശീലനം പൂർത്തിയാക്കുമ്പോൾ ഓരോ അധ്യാപക വിദ്യാർത്ഥിനികളും നേടിയ തിരിച്ചറിവുകളെ കുറിച്ചാണ് സംസാരിക്കുകയുണ്ടായത്...
   ഓരോ സ്കൂളിൽ നിന്നും വ്യത്യസ്ത അനുഭവങ്ങളാണ് അധ്യാപക വിദ്യാർത്ഥിനികൾക്ക് പറയാൻ ഉണ്ടായിരുന്നത്. അധ്യാപന പരിശീലനത്തിലൂടെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. ഭാവിയിൽ ഓരോ വിദ്യാർത്ഥിനികൾക്കും നല്ല അധ്യാപകരായി മാറാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രിൻസിപ്പൽ  റോയ് സാർ ഉപസംഹാരം നടത്തി റിഫ്ലക്ഷൻ സെക്ഷൻ അവസാനിപ്പിച്ചു



















No comments:

Post a Comment

FINAL REFLECTION OF SECOND PHASE SCHOOL INTERNSHIP(07/08/2023)

        ബി.എഡ് പാഠ്യപദ്ധതിയുടെ  ഭാഗമായുള്ള രണ്ടാംഘട്ട അധ്യാപന പരിശീലനം പൂർത്തിയാക്കിയതിനുശേഷം ഉള്ള അവസാനത്തെ ജനറൽ റിഫ്ലക്ഷൻ 7/ 8 /2023 രാവില...